---
title: "കരുണയുടെ പൊതിച്ചോറ്; വിലങ്ങാട് മേഖലകമ്മിറ്റി 'ഹൃദയപൂർവ്വം'പദ്ധതിയുടെ ഏഴാംഘട്ടത്തിന് തുടക്കമായി"
english_title: "The seventh phase of the Vilangad Regional Committee's 'Heartfelt'"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345168/the-seventh-phase-of-the-vilangad-regional-committees-heartfelt"
published_at: "2026-03-02T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a563cbe95f5_NNNNNNNNN.jpg"
keywords: []
---

# കരുണയുടെ പൊതിച്ചോറ്; വിലങ്ങാട് മേഖലകമ്മിറ്റി 'ഹൃദയപൂർവ്വം'പദ്ധതിയുടെ ഏഴാംഘട്ടത്തിന് തുടക്കമായി

> **Lead Summary:** **വിലങ്ങാട്: [ **കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൈത്താങ്ങാകാൻ 'ഹൃദയപൂർവ്വം' ഉച്ചഭക്ഷണ പദ്ധതിയുടെ ഏഴാം ഘട്ടത്തിന് വിലങ്ങാട് മേഖലയിൽ തുടക്കമായി.

## Article Content

**വിലങ്ങാട്: [ **കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൈത്താങ്ങാകാൻ 'ഹൃദയപൂർവ്വം' ഉച്ചഭക്ഷണ പദ്ധതിയുടെ ഏഴാം ഘട്ടത്തിന് വിലങ്ങാട് മേഖലയിൽ തുടക്കമായി.

സിപിഐ(എം) വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻ.പി. വാസു പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വിശക്കുന്നവർക്ക് സാന്ത്വനമേകുന്ന ഈ കാരുണ്യ പദ്ധതിയുടെ പുതിയ ഘട്ടം വലിയ ജനകീയ പങ്കാളിത്തത്തോടെയാണ് ആരംഭിച്ചത്.

മേഖല പ്രസിഡന്റ് കെ.വി. ലിജിന അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി. ബാബു, പഞ്ചായത്ത് മെമ്പർമാരായ കെ.പി. രാജീവൻ, പി.സി. നാണു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മേഖല സെക്രട്ടറി ആദർശ് കെ.പി. സ്വാഗതവും ട്രഷറർ ശരത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345168/the-seventh-phase-of-the-vilangad-regional-committees-heartfelt)