---
title: "വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ് ടി എ നേതാക്കൾക്കും അംഗങ്ങൾക്കും യാത്രയയപ്പ് നൽകി"
english_title: "KSTA leaders and members bid farewell"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345329/ksta-leaders-and-members-bid-farewell"
published_at: "2026-03-03T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a68b9274a7e_na7.jpg"
keywords: []
---

# വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ് ടി എ നേതാക്കൾക്കും അംഗങ്ങൾക്കും യാത്രയയപ്പ് നൽകി

> **Lead Summary:** **നാദാപുരം: **സർവീസിൽനിന്ന് വിരമിക്കുന്ന കെഎസ്‌ടിഎ നേതാക്കൾക്കും അംഗങ്ങൾക്കും വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യാത്രയയപ്പ് നൽകി.

## Article Content

**നാദാപുരം: **സർവീസിൽനിന്ന് വിരമിക്കുന്ന കെഎസ്‌ടിഎ നേതാക്കൾക്കും അംഗങ്ങൾക്കും വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യാത്രയയപ്പ് നൽകി.

കെഎസ്‌ടിഎ മുൻ സബ് ജില്ലാ സെക്രട്ടറി എം.കെ. സുരേന്ദ്രൻ, ഷിജ, ഷാജി, സുരേഷ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. യാത്രയയപ്പ് സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു.

കെ. ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎസ്‌ടിഎ സബ്ജില്ലാ സെക്രട്ടറി എൻ.പി. ബിജിത്ത്, പ്രിൻസിപ്പൽ മനോജ് കുമാർ, ഹെഡ് മാസ്റ്റർ ടി. മഹേഷ് എന്നിവർ സംസാരിച്ചു. വി. സ്വർണകുമാരി സ്വാഗതവും കെ. ഗിരീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345329/ksta-leaders-and-members-bid-farewell)