---
title: "വിസ്ഡം വേവ്സ് 2026; സെമിനാർ പരമ്പര സമാപിച്ചു"
english_title: "Wisdom Waves seminar series concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345346/wisdom-waves-seminar-series-concludes"
published_at: "2026-03-03T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a69cfa56471_na8.jpg"
keywords: []
---

# വിസ്ഡം വേവ്സ് 2026; സെമിനാർ പരമ്പര സമാപിച്ചു

> **Lead Summary:** **നാദാപുരം: [ **നാഷണൽ കോളേജ് ഓഫ് ആർട്സ് & സയൻസ് പുളിയാവ് സംഘടിപ്പിച്ച വിസ്ഡം വേവ്സ് സെമിനാർ പരമ്പരയ്ക്ക് സമാപനം കുറിച്ചു. പതിനൊന്ന് ദിവസങ്ങളിലായി നടന്നിരുന്ന പരിപാടിയിൽ വിവിധ സർവ്വകലാശാലയിലെ അധ്യാപകർ സംഭാഷണം നടത്തി.

## Article Content

**നാദാപുരം: [ **നാഷണൽ കോളേജ് ഓഫ് ആർട്സ് & സയൻസ് പുളിയാവ് സംഘടിപ്പിച്ച വിസ്ഡം വേവ്സ് സെമിനാർ പരമ്പരയ്ക്ക് സമാപനം കുറിച്ചു. പതിനൊന്ന് ദിവസങ്ങളിലായി നടന്നിരുന്ന പരിപാടിയിൽ വിവിധ സർവ്വകലാശാലയിലെ അധ്യാപകർ സംഭാഷണം നടത്തി.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സെമിനാർ ഒരുപോലെ പ്രയോജനപ്രദമായിത്തീർന്നു. 'ശാസ്ത്ര സാങ്കേതിക പുരോഗതി നേടിയാലും മാനുഷിക മൂല്യങ്ങൾ കൈവെടിയരുതെന്ന് ' സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഡീനും ടീച്ചർ എഡ്യുക്കേഷൻ മുൻ ഡയറക്ടറുമായ ഡോ. കേളു അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം. കെ മധുസൂദനൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി മരുന്നോളികുഞ്ഞബ്ദുള്ള, ജനറൽ സെക്രട്ടറി പൊയിൽ ഇസ്മയിൽ, ഇംഗ്ലീഷ് വിഭാഗം മേധാവി പി.രാമചന്ദ്രൻ, ഹിസ്റ്ററി വിഭാഗം മേധാവി കെ.കുഞ്ഞിരാമൻ, കോളേജ് ജനറൽ ക്യാപ്റ്റൻ കെ. പി മുഹമ്മദ്‌ ഫസൽ എന്നിവർ ആശംസ പ്രസംഗം നടത്തി.

റിസേർച്ച് കൗൺസിൽ കൺവീനർ ഡോ. ശ്രീന സെമിനാർ റിപ്പോർട്ട് അവതരിച്ചു. തുടർന്ന് സെമിനാറിന്റെ ഭാഗമായിട്ടുള്ള വിദ്യാർത്ഥികൾക്കുള്ള സ്നേഹോപഹാരം വിതരണം ചെയ്തു. പരിപാടിയിൽ ഐ ക്യു എസി കോർഡിനേറ്റർ എം.സി ധന്യ സ്വാഗതവും സെമിനാർ കൺവീനർ ഷിംജിത്ത് മൂലയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345346/wisdom-waves-seminar-series-concludes)