---
title: "തൂണേരി എണവള്ളൂർ-പള്ളിപ്പറമ്പത്ത് മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Thuneri Enavallur-Palliparambath Mukku road inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345428/thuneri-enavallur-palliparambath-mukku-road-inaugurated"
published_at: "2026-03-03T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a701c407a9a_15.jpg"
keywords: []
---

# തൂണേരി എണവള്ളൂർ-പള്ളിപ്പറമ്പത്ത് മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തൂണേരി: **ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ എണവള്ളൂർ-പള്ളിപ്പറമ്പത്ത് മുക്ക് റോഡിന്റെ ഉദ്ഘാടനം നടന്നു.

## Article Content

**തൂണേരി: **ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ എണവള്ളൂർ-പള്ളിപ്പറമ്പത്ത് മുക്ക് റോഡിന്റെ ഉദ്ഘാടനം നടന്നു.

അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റിംഗ് പ്രവൃത്തി പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവ്വഹിച്ചു.

ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. സമീർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അഹമ്മദ് സി.കെ.സി. സ്വാഗതം ആശംസിച്ചു. മുൻ മെമ്പർ ഫൗസിയ സലിം എൻ.സി., കാസിം യു., അബൂബക്കർ ഹാജി വി.പി., കുഞ്ഞമ്മദ് സി., ഇസ്മായിൽ കെ.കെ., ലീല വലിയ കാട്ടിൽ, സുമതി, അഹമ്മദ് പി.പി. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345428/thuneri-enavallur-palliparambath-mukku-road-inaugurated)