---
title: "നാടിൻ്റെ ആഘോഷം; കുറ്റ്യാടി കുളങ്ങരത്ത് 'സ്റ്റൈലിയോസി'ന്റെ ഉദ്ഘാടനം ഇന്ന്"
english_title: "'Stylios' to be inaugurated in Kuttiyadi Kulangarath today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345463/stylios-to-be-inaugurated-in-kuttiyadi-kulangarath-today"
published_at: "2026-03-04T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7a7ce62f2c_7.jpg"
keywords: []
---

# നാടിൻ്റെ ആഘോഷം; കുറ്റ്യാടി കുളങ്ങരത്ത് 'സ്റ്റൈലിയോസി'ന്റെ ഉദ്ഘാടനം ഇന്ന്

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടിയുടെ ഷോപ്പിംഗ് സങ്കല്പങ്ങളിൽ വസ്ത്രവിസ്മയങ്ങളുമായി എത്തുന്ന 'സ്റ്റൈലിയോസ്' വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് കുളങ്ങരത്ത് നടക്കും.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടിയുടെ ഷോപ്പിംഗ് സങ്കല്പങ്ങളിൽ വസ്ത്രവിസ്മയങ്ങളുമായി എത്തുന്ന 'സ്റ്റൈലിയോസ്' വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് കുളങ്ങരത്ത് നടക്കും.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ, മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വൻ സമ്മാനപദ്ധതികളാണ് സ്റ്റൈലിയോസ് ഒരുക്കിയിരിക്കുന്നത്. സ്ഥാപനത്തിന്റെ ഉദ്ഘാടന വീഡിയോയും സന്ദേശവും വാട്സ്ആപ്പ്/ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് ആയി നൽകുന്നവർക്ക്, 24 മണിക്കൂറിന് ശേഷം ലഭിക്കുന്ന 'വ്യൂസ്' അനുസരിച്ചുള്ള തുക പർച്ചേസിൽ ഡിസ്കൗണ്ടായി ലഭിക്കും.

ഇതിനായി സ്ക്രീൻഷോട്ട് സഹിതം പേരും സ്ഥലവും മൊബൈൽ നമ്പറും നിശ്ചിത വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചുനൽകണം. കൂടാതെ, ഉദ്ഘാടന ദിവസം സന്ദർശിക്കുന്നവർക്കായി നടത്തുന്ന 'VISIT & WIN' നറുക്കെടുപ്പിലൂടെ ഒരാൾക്ക് സ്വർണ്ണമോതിരം സമ്മാനമായി ലഭിക്കും. മാർച്ച് 4 മുതൽ 14 വരെ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും, ഒക്ടോബർ 2 വരെ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മെഗാ ബമ്പർ വിജയിക്ക് ഐഫോണും സമ്മാനമായി നൽകുമെന്ന് ടീം സ്റ്റൈലിയോസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345463/stylios-to-be-inaugurated-in-kuttiyadi-kulangarath-today)