---
title: "അരൂരിൽ സിപിഐ എം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു"
english_title: "CPI(M) anti-war rally in Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345484/cpim-anti-war-rally-in-aroor"
published_at: "2026-03-04T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7c0da73771_n1.jpg"
keywords: []
---

# അരൂരിൽ സിപിഐ എം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **അമേരിക്കയും ഇസ്രയേലും പശ്ചിമേഷ്യയിൽ നടത്തുന്ന അധിനിവേശത്തിനും യുദ്ധങ്ങൾക്കുമെതിരെ പ്രതിഷേധമുയർത്തി സിപിഐ എം അരൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **അമേരിക്കയും ഇസ്രയേലും പശ്ചിമേഷ്യയിൽ നടത്തുന്ന അധിനിവേശത്തിനും യുദ്ധങ്ങൾക്കുമെതിരെ പ്രതിഷേധമുയർത്തി സിപിഐ എം അരൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

സാമ്രാജ്യത്വ ശക്തികളുടെ കൂട്ടക്കുരുതിക്കും കടന്നുകയറ്റത്തിനുമെതിരെ ശക്തമായ ജനവികാരം ഉയർത്തുകയായിരുന്നു റാലിയുടെ ലക്ഷ്യം. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കൂടത്തങ്കണ്ടി സുരേഷ്, ലോക്കൽ സെക്രട്ടറി ടി അനിൽകുമാർ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

സി പി നിധീഷ്, കെ പി ബാലൻ, ഒ രമേശൻ, ടി ശ്രീമേഷ്, വി ടി നളിനി തുടങ്ങിയ പ്രമുഖ നേതാക്കളും റാലിയിൽ അണിനിരന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345484/cpim-anti-war-rally-in-aroor)