---
title: "മാലിന്യ നിക്ഷേപം; ചെക്യാട് ഗ്രാമപഞ്ചായത്തിൽ ജനകീയ കർമസമിതി രൂപീകരിച്ചു"
english_title: "A People's Action Committee was formed in Chekyad Grama Panchayat."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345501/a-peoples-action-committee-was-formed-in-chekyad-grama-panchayat"
published_at: "2026-03-04T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7caa32aac3_n3.jpg"
keywords: []
---

# മാലിന്യ നിക്ഷേപം; ചെക്യാട് ഗ്രാമപഞ്ചായത്തിൽ ജനകീയ കർമസമിതി രൂപീകരിച്ചു

> **Lead Summary:** **നാദാപുരം: [** ചെക്യാട് ഗ്രാമപഞ്ചായത്തിലെ ജാതിയേരി കണിയാംകണ്ടി പാറ പരിസരത്ത് വർദ്ധിച്ചുവരുന്ന അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിനായി വിപുലമായ ജനകീയ കർമസമിതി രൂപീകരിച്ചു.

## Article Content

**നാദാപുരം: [** ചെക്യാട് ഗ്രാമപഞ്ചായത്തിലെ ജാതിയേരി കണിയാംകണ്ടി പാറ പരിസരത്ത് വർദ്ധിച്ചുവരുന്ന അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിനായി വിപുലമായ ജനകീയ കർമസമിതി രൂപീകരിച്ചു.

മാലിന്യപ്രശ്നം പ്രദേശത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ വാർഡ് മെംബർ എം.പി മൈമുനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ അഹമ്മദ് കുറുവയിൽ, ബ്ലോക്ക് മെംബർ സഫിയ വയലോളി, നസിയത്ത് മാമുണ്ടേരി തുടങ്ങിയ പ്രമുഖർ യോഗത്തിൽ സംബന്ധിച്ചു. മാലിന്യ നിക്ഷേപം തടയുന്നതിനുള്ള പ്രായോഗിക നടപടികളെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് പി. ബിജുമോൻ, ഹെൽത്ത് ഇൻസ്പെക്ടർ ബി. ബിജീഷ് എന്നിവർ വിശദീകരിച്ചു.

സി.സി ജാതിയേരി, ജമീല പാറോള്ളതിൽ എന്നിവരും യോഗത്തിൽ സംസാരിച്ചു. പ്രദേശത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത കർമസമിതിയുടെ ചെയർമാനായി റിയാസ് മാമുണ്ടേരിയേയും കൺവീനറായി റഫീഖ് ആവുക്കലിനെയും നിയോഗിച്ചു. പി.കെ അശോകനാണ് ഖജാൻജി. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345501/a-peoples-action-committee-was-formed-in-chekyad-grama-panchayat)