---
title: "കരുതലിന്റെ കൈകോർക്കൽ; ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സാന്ത്വനമേകി പേരോട് എൻ എസ് എസ് വളണ്ടിയർമാർ"
english_title: "NSS volunteers comfort differently-abled students-new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345505/nss-volunteers-comfort-differently-abled-students-new"
published_at: "2026-03-04T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7edf44df84_nnn.jpg"
keywords: []
---

# കരുതലിന്റെ കൈകോർക്കൽ; ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സാന്ത്വനമേകി പേരോട് എൻ എസ് എസ് വളണ്ടിയർമാർ

> **Lead Summary:** **നാദാപുരം: [ **ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സാന്ത്വനമേകി പേരോട് എം.ഐ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ കുറ്റ്യാടി തണൽ കരുണ സെന്റർ സന്ദർശിച്ചു.

## Article Content

**നാദാപുരം: [ **ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സാന്ത്വനമേകി പേരോട് എം.ഐ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ കുറ്റ്യാടി തണൽ കരുണ സെന്റർ സന്ദർശിച്ചു.

നൂറുകണക്കിന് കുട്ടികൾക്ക് സൗജന്യ പഠനവും തെറാപ്പിയും ചികിത്സയും നൽകുന്ന ഈ സ്ഥാപനത്തിലെ അന്തേവാസികൾക്കൊപ്പം സമയം ചെലവഴിച്ച വളണ്ടിയർമാർ, അവർക്ക് കരുതലിന്റെയും സ്നേഹത്തിന്റെയും വേറിട്ട നിമിഷങ്ങൾ സമ്മാനിച്ചു.

സന്ദർശന വേളയിൽ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികൾ സമാഹരിച്ച തുകയും അധികൃതർക്ക് കൈമാറി. സ്ഥാപനത്തിന്റെ കാര്യദർശികളായ പി.കെ നവാസ് മാസ്റ്റർ, വി.പി ലത്തീഫ് മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കുകയും തണൽ കരുണ സെന്ററിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.എം മുഹമ്മദ്, സൗദ ടീച്ചർ എം എന്നിവർക്കൊപ്പം വളണ്ടിയർ ലീഡർമാരായ മുഹമ്മദ് ഷയാൻ, റിഫ്ദ ജെബിൻ തുടങ്ങിയവരും ഈ കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345505/nss-volunteers-comfort-differently-abled-students-new)