---
title: "'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവങ്ങളും സ്മാർട്ട്;' മരുതോങ്കരയിൽ ഡിജിറ്റൽ സർവ്വേ പദ്ധതിക്ക് തുടക്കം"
english_title: "Digital survey project begins in Maruthongara"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345513/digital-survey-project-begins-in-maruthongara"
published_at: "2026-03-04T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7d39c59b3e_n5.jpg"
keywords: []
---

# 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവങ്ങളും സ്മാർട്ട്;' മരുതോങ്കരയിൽ ഡിജിറ്റൽ സർവ്വേ പദ്ധതിക്ക് തുടക്കം

> **Lead Summary:** **നാദാപുരം : [ **റവന്യൂ വകുപ്പിന്റെ 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന സുപ്രധാന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ റീസർവ്വേ പദ്ധതിക്ക് മരുതോങ്കര വില്ലേജിൽ തുടക്കമായി.

## Article Content

**നാദാപുരം : [ **റവന്യൂ വകുപ്പിന്റെ 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന സുപ്രധാന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ റീസർവ്വേ പദ്ധതിക്ക് മരുതോങ്കര വില്ലേജിൽ തുടക്കമായി.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ നിർവ്വഹിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി അധ്യക്ഷത വഹിച്ച ചടങ്ങിൽ, അസിസ്റ്റന്റ് സർവ്വേ ഡയറക്ടർ അജിത്ത് ജോൺ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും വിശദീകരിച്ചു.

ഡിജിറ്റൽ സർവ്വേയ്‌ക്കൊപ്പം തന്നെ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സോളാർ ഫെൻസിങ് പദ്ധതിയെക്കുറിച്ച് കുറ്റ്യാടി റേഞ്ച് ഓഫീസർ കെ. പ്രശാന്ത് വിശദീകരണം നൽകി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. ബിജു തുടങ്ങിയ ജനപ്രതിനിധികളും സർവ്വേ സൂപ്രണ്ട് ഷീബ, വില്ലേജ് ഓഫീസർ കെ. ജുബേഷ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

വാസു, പി. ഭാസ്കരൻ, ഡൈനി തോമസ്, സി.പി. ബാബുരാജ്, ബാബു മാസ്റ്റർ, ബിബി പാറക്കൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. ഭൂമി സംബന്ധമായ രേഖകൾ കൃത്യമാക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും ഈ ഡിജിറ്റൽ സർവ്വേ വഴി സാധിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345513/digital-survey-project-begins-in-maruthongara)