---
title: "നാദാപുരം താലൂക്ക് ആശുപത്രിയിൽ 'ഫുള്ളി ഓട്ടോമേറ്റഡ് ഹോർമോൺ അനലൈസർ' മെഷീൻ പ്രവർത്തനസജ്ജമായി"
english_title: "Automated machine starts functioning at Nadapuram Taluk Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345525/automated-machine-starts-functioning-at-nadapuram-taluk-hospital"
published_at: "2026-03-04T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7dabf0563a_n7.jpg"
keywords: []
---

# നാദാപുരം താലൂക്ക് ആശുപത്രിയിൽ 'ഫുള്ളി ഓട്ടോമേറ്റഡ് ഹോർമോൺ അനലൈസർ' മെഷീൻ പ്രവർത്തനസജ്ജമായി

> **Lead Summary:** **നാദാപുരം: [ **നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ലാബ് സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 'ഫുള്ളി ഓട്ടോമേറ്റഡ് ഹോർമോൺ അനലൈസർ' മെഷീൻ പ്രവർത്തനസജ്ജമായി.

## Article Content

**നാദാപുരം: [ **നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ലാബ് സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 'ഫുള്ളി ഓട്ടോമേറ്റഡ് ഹോർമോൺ അനലൈസർ' മെഷീൻ പ്രവർത്തനസജ്ജമായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് മെഷീന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ആധുനികമായ ഈ സംവിധാനം നിലവിൽ വരുന്നതോടെ ഹോർമോൺ പരിശോധനകൾക്കായി രോഗികൾക്ക് കൂടുതൽ വേഗത്തിലും കൃത്യതയാർന്നതുമായ സേവനങ്ങൾ ആശുപത്രിയിൽ ലഭ്യമാകും.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ രമ മടപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. പി. രഞ്ജിത്ത് പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സുമയ്യ, നാദാപുരം പഞ്ചായത്ത് അംഗം പി. മുനീർ, വി.കെ. അജിത്ത്കുമാർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345525/automated-machine-starts-functioning-at-nadapuram-taluk-hospital)