---
title: "തൂണേരി ഗ്രാമപഞ്ചായത്തിലെ പാലേരിക്കണ്ടി പുത്തൻപുരയിൽ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Road inaugurated at Palerikandi Puthanpura in Thuneri Grama Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345623/road-inaugurated-at-palerikandi-puthanpura-in-thuneri-grama-panchayat"
published_at: "2026-03-04T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8433e23518_21.jpg"
keywords: []
---

# തൂണേരി ഗ്രാമപഞ്ചായത്തിലെ പാലേരിക്കണ്ടി പുത്തൻപുരയിൽ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തൂണേരി: **തൂണേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ 2025 -26 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മിച്ച പാലേരിക്കണ്ടി പുത്തൻപുരയിൽ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

## Article Content

**തൂണേരി: **തൂണേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ 2025 -26 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മിച്ച പാലേരിക്കണ്ടി പുത്തൻപുരയിൽ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

വൈസ് പ്രസിഡന്റ് സുധ എ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ കെ. മധു മോഹനൻ സ്വാഗതം പറഞ്ഞു. ആവോലം രാധാകൃഷ്ണൻ, കളത്തിൽ മൊയ്തു ഹാജി, കെ.പി സുരേഷ്, കുനിയിൽ ശ്രീനിവാസൻ കെ.വി രാജൻ, കുറ്റി കൊയിലോത്ത് സുരേന്ദ്രൻ, സുജിത പ്രമോദ്, കുഞ്ഞമ്മദ് ചോത്തൻ്റെ വിട,സി എച്ച് പോക്കർ, കെ. രാജീവൻ, സുഹറ കിഴക്കയിൽ അബ്ദുള്ള,രജിമ, ഷീബ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345623/road-inaugurated-at-palerikandi-puthanpura-in-thuneri-grama-panchayat)