---
title: "കളിയാം വള്ളി പാലം, തയ്യിൽ പാലം നിർമ്മാണം പ്രവൃത്തി ഉദ്ഘാടനം 6 ന്"
english_title: "Kaliyam Valli Bridge, Thayyil Bridge construction work to be inaugurated on 6th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345627/kaliyam-valli-bridge-thayyil-bridge-construction-work-to-be-inaugurated-on-6th"
published_at: "2026-03-04T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a848d4f0d64_24.jpg"
keywords: []
---

# കളിയാം വള്ളി പാലം, തയ്യിൽ പാലം നിർമ്മാണം പ്രവൃത്തി ഉദ്ഘാടനം 6 ന്

> **Lead Summary:** **നാദാപുരം:** വടകര-മാഹി ജലപാതയിൽ എടച്ചേരി പഞ്ചായത്തിലെ കളിയാം വള്ളി പാലം, തയ്യിൽ പാലം നിർമ്മാണം പ്രവൃത്തി വെള്ളി വൈകീട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒൺലൈൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഇ കെ വിജയൻ എംഎൽഎ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എടച്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരികുന്നത്.

## Article Content

**നാദാപുരം:** വടകര-മാഹി ജലപാതയിൽ എടച്ചേരി പഞ്ചായത്തിലെ കളിയാം വള്ളി പാലം, തയ്യിൽ പാലം നിർമ്മാണം പ്രവൃത്തി വെള്ളി വൈകീട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒൺലൈൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഇ കെ വിജയൻ എംഎൽഎ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എടച്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരികുന്നത്.

വടകര മാഹി കനാലിന്റെ നാലാം റീച്ചിൽ ഉൾപ്പെടുന്ന നിലവിലുള്ള കളിയാംവള്ളി പാലത്തിന്റെ ഇരുഭാഗത്തും ജലപാത നിർമ്മാണം നേരത്തെ പൂർത്തിയായതാണ്. ഇവിടെ നിലവിലുള്ള ഇടുങ്ങിയ പാലം ജലഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. ഈ പാലം പൊളിച്ച് അതേ സ്ഥലത്ത് ദേശീയ ജലപാത മാനദണ്ഡങ്ങൾ പ്രകാരം ആധുനിക ആർച്ച് പാലമാണ് പുതുതായി നിർമ്മിക്കുന്നത്.നബാർഡ് സ്കീമിൽ 32.86 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഈ പദ്ധതിയുടെ നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത് പ്രഗൽഭരായ ഊരാളുങ്കൽ സൊസൈറ്റിയാണ്.

വടകര മാഹി കനാൽ അഞ്ചാം റീച്ചിൽ ഉൾപെടുന്ന തയിൽ പാലം നബാർഡ് സ്കീമിൽ 42.02 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതാണ്. ഇവിടെ നിലവിലുണ്ടായിരുന്ന ഫുട് ബ്രിഡ്ജിനു സമീപമാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഈ പാലത്തിന്റെ നിർമ്മാണ കരാർ ഏറ്റെടുത്തത് എംഎസ് ബിൽഡേർസ് കാസർകോഡാണ്.

നാദാപുരം, വടകര നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ ഈ രണ്ടു പാലങ്ങളും സമീപ പ്രദേശങ്ങളുടെ സർവതോൻമുഖമായ വികസനത്തിന് വഴി തെളിക്കുമെന്ന് പ്രത്യാശിക്കുന്നതായി എംഎൽഎ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോപാലൻ വൈസ് പ്രസിഡന്റ് കെ പി അശ്വിനി, ടി പ്രകാശൻ ,രാമചന്ദ്രൻ പുതിയോട്ടിൽ കളത്തിൽ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345627/kaliyam-valli-bridge-thayyil-bridge-construction-work-to-be-inaugurated-on-6th)