---
title: "പുനർജനിച്ച് പാക്വായ്; പ്രളയത്തിൽ തകർന്ന പാക്വായ് പാലത്തിന്റെ നിർമാണം പൂർത്തിയായി, ഉദ്‌ഘാടനം ഇന്ന് "
english_title: "Reconstruction of Pakwai Bridge damaged in flood completed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345699/reconstruction-of-pakwai-bridge-damaged-in-flood-completed"
published_at: "2026-03-05T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9179523c33_n1.jpg"
keywords: []
---

# പുനർജനിച്ച് പാക്വായ്; പ്രളയത്തിൽ തകർന്ന പാക്വായ് പാലത്തിന്റെ നിർമാണം പൂർത്തിയായി, ഉദ്‌ഘാടനം ഇന്ന് 

> **Lead Summary:** **നാദാപുരം: [ **വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാക്വായ് പാലം ഇന്ന് ജനങ്ങൾക്കായി തുറന്നുനൽകുന്നു. കേരള പുനർനിർമാണ ഫണ്ടിൽ നിന്നും നാലുകോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

## Article Content

**നാദാപുരം: [ **വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാക്വായ് പാലം ഇന്ന് ജനങ്ങൾക്കായി തുറന്നുനൽകുന്നു. കേരള പുനർനിർമാണ ഫണ്ടിൽ നിന്നും നാലുകോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഇ.കെ. വിജയൻ എം.എൽ.എ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

2018-ലുണ്ടായ മഹാപ്രളയത്തിലാണ് പഴയ പാലം പൂർണമായും ഒലിച്ചുപോയത്. ഇതോടെ പ്രദേശത്തെ യാത്രാസൗകര്യങ്ങൾ താറുമാറായെങ്കിലും പുതിയ പാലം യാഥാർഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും.

ഇതിനുപുറമെ, വാണിമേൽ ടൗണിനെയും കുളങ്ങരത്ത് നമ്പ്യാത്തൻ കുണ്ട് റോഡിനെയും ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് റോഡിന്റെ പ്രവൃത്തിയും അവസാനഘട്ടത്തിലാണ്. ഏതാണ്ട് 3.5 കോടി രൂപയുടെ ചെലവിലാണ് ഈ റോഡിന്റെ നവീകരണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345699/reconstruction-of-pakwai-bridge-damaged-in-flood-completed)