---
title: "തിരഞ്ഞെടുപ്പ് ഒരുക്കം; നാദാപുരം മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കളക്ടർ"
english_title: "Collector visits counting centers in Vadakara and Nadapuram constituencies"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345726/collector-visits-counting-centers-in-vadakara-and-nadapuram-constituencies"
published_at: "2026-03-05T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a92781eb848_N44.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് ഒരുക്കം; നാദാപുരം മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കളക്ടർ

> **Lead Summary:** **എടച്ചേരി: [ **വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് നാദാപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

## Article Content

**എടച്ചേരി: [ **വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് നാദാപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും സ്വീകരണവും വോട്ടെണ്ണലും നടക്കുന്നത് വടകര മണ്ഡലത്തിനായി മടപ്പള്ളി കോളജിലും നാദാപുരം മണ്ഡലത്തിനായി മടപ്പള്ളി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലുമാണ്.

ഈ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടാനാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എത്തിയത്. സന്ദർശന വേളയിൽ കോഴിക്കോട് റൂറൽ എസ്.പി. ടി. ഫറാഷ്, വടകര ആർ.ടി.ഒ. അൻവർ സാദത്ത്, തഹസിൽദാർ രഞ്ജിത്ത്, എൽ.ആർ. തഹസിൽദാർ വർഗീസ് കുര്യൻ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും കളക്ടറെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345726/collector-visits-counting-centers-in-vadakara-and-nadapuram-constituencies)