---
title: "ഭക്തിസാന്ദ്രമായി ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രോത്സവം; 15-ന് കൊടിയേറും"
english_title: "Jatyeryi Ponpatta Bhagavathy Temple Festival to be held on the 15th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345730/jatyeryi-ponpatta-bhagavathy-temple-festival-to-be-held-on-the-15th"
published_at: "2026-03-05T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a92b5b3ac69_N5.jpg"
keywords: []
---

# ഭക്തിസാന്ദ്രമായി ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രോത്സവം; 15-ന് കൊടിയേറും

> **Lead Summary:** **കല്ലാച്ചി: [** ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം ഈ മാസം 15-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിക്കുന്നു.

## Article Content

**കല്ലാച്ചി: [** ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം ഈ മാസം 15-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിക്കുന്നു.

ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ നടക്കുക. 15-ന് രാവിലെ പതിവ് പൂജകളോടെ തുടങ്ങുന്ന ആഘോഷങ്ങളിൽ ഒമ്പത് മണിക്ക് പ്രതിഷ്ഠാ ദിനവിശേഷാൽ പൂജയും ഉച്ചയ്ക്ക് 12-ന് മുത്തപ്പൻ ഉച്ചക്കലശവും നടക്കും.

വൈകുന്നേരം അഞ്ച് മണിക്ക് കൊടിയേറ്റം നിർവഹിക്കുന്നതോടെ ഉത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തുടർന്ന് ദീപാരാധനയും ഏഴ് മണി മുതൽ വിവിധ വെള്ളാട്ടുകളും അരങ്ങേറും.

ഉത്സവത്തിന്റെ രണ്ടാം ദിവസമായ 16-ന് വൈകുന്നേരം നാല് മണിക്ക് വാൾ എഴുന്നള്ളത്തും അഞ്ചരയ്ക്ക് വിഷ്ണുമംഗലം അത്തിയോട് ദുർഗാദേവി ക്ഷേത്രത്തിൽ നിന്നുള്ള താലപ്പൊലി ഘോഷയാത്രയും നടക്കും.

സമാപന ദിവസമായ 17-ന് പുലർച്ചെ മുതൽ പള്ളിത്തിറയും ആറ് മണിക്ക് തിറയും ഉണ്ടാകും. ഉച്ചയ്ക്ക് 12-ന് ഭക്തർക്കായി അന്നദാനവും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം അഞ്ച് മണിക്ക് തിരുമുടി ഇറക്കി അനുഗ്രഹമൊഴിയോടെ ഈ വർഷത്തെ തിറ മഹോത്സവത്തിന് സമാപനമാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345730/jatyeryi-ponpatta-bhagavathy-temple-festival-to-be-held-on-the-15th)