---
title: "സ്വാതന്ത്ര്യ സമരസേനാനി ചെട്ട്യാംയാം വീട്ടിൽ കൃഷ്ണൻ അന്തരിച്ചു "
english_title: "Freedom fighter Krishnan passes away at Chettyamyam house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345858/freedom-fighter-krishnan-passes-away-at-chettyamyam-house"
published_at: "2026-03-05T20:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a99df43cc2a_dead.jpg"
keywords: []
---

# സ്വാതന്ത്ര്യ സമരസേനാനി ചെട്ട്യാംയാം വീട്ടിൽ കൃഷ്ണൻ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **സ്വാതന്ത്ര്യസമരസേനാനി നരിക്കാട്ടേരിയിലെ ചെട്ട്യാംയാം വീട്ടിൽ കൃഷ്ണൻ അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഗുജറാത്തിലെ സബർമതി കേന്ദ്രീകരിച്ച് ഗോവധത്തിനെതിരായ സമരത്തിലും വിനോഭാവെ , സർദാർ വല്ലഭായി പട്ടേൽ എന്നിവരോട് ഒന്നിച്ച് സർവോദയ പ്രസ്ഥാനത്തിനും ഭൂദാന പ്രസ്ഥാനത്തിനും പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**നാദാപുരം: **സ്വാതന്ത്ര്യസമരസേനാനി നരിക്കാട്ടേരിയിലെ ചെട്ട്യാംയാം വീട്ടിൽ കൃഷ്ണൻ അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഗുജറാത്തിലെ സബർമതി കേന്ദ്രീകരിച്ച് ഗോവധത്തിനെതിരായ സമരത്തിലും വിനോഭാവെ , സർദാർ വല്ലഭായി പട്ടേൽ എന്നിവരോട് ഒന്നിച്ച് സർവോദയ പ്രസ്ഥാനത്തിനും ഭൂദാന പ്രസ്ഥാനത്തിനും പ്രവർത്തിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ചിട്ടുണ്ട്.  സ്വാതന്ത്ര്യ സമര വിജയത്തിനുശേഷം സർക്കാർ ആനുകൂല്യങ്ങളും പെൻഷനും നൽകുന്നതിന് വേണ്ടി പലരും പരിശ്രമിച്ചെങ്കിലും എല്ലാ ആനുകൂല്യങ്ങളും സ്വയം നിഷേധിക്കുകയായിരുന്നു.

ഏറെക്കാലമായി തികഞ്ഞ ഗാന്ധിയനായി സ്വന്തം വീട്ടിൽ ഒരുങ്ങി ജീവിക്കുകയായിരുന്നു. ഭാര്യ പരേതയായ ദാക്ഷായണി, മക്കൾ അനീഷ്, അനിൽകുമാർ ( ഓട്ടോ ഡ്രൈവർ കല്ലാച്ചി ) അജിത കോഴിക്കോട്, അനിത കോഴിക്കോട്, അജിത്ത്കുമാർ, അഭിലാഷ് , പരേതയായ ആനന്ദിഎന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345858/freedom-fighter-krishnan-passes-away-at-chettyamyam-house)