---
title: "'ഇരുണ്ട കാലഘട്ടത്തിൽ നിന്ന് ആധുനിക കാലഘട്ടത്തിലേക്ക് കേരളത്തെ നയിച്ച ഇടതുപക്ഷ സർക്കാർ തുടരണം' - അഡ്വ: പി ഗവാസ്"
english_title: "Joint Council Kozhikode District Conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345859/joint-council-kozhikode-district-conference"
published_at: "2026-03-05T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9a302351cc_sammelanam.jpg"
keywords: []
---

# 'ഇരുണ്ട കാലഘട്ടത്തിൽ നിന്ന് ആധുനിക കാലഘട്ടത്തിലേക്ക് കേരളത്തെ നയിച്ച ഇടതുപക്ഷ സർക്കാർ തുടരണം' - അഡ്വ: പി ഗവാസ്

> **Lead Summary:** ** നാദാപുരം: **സമസ്ത മേഖലകളിലും വികസനം എത്തിച്ച്, ജനങ്ങൾക്കും ജീവനക്കാർക്കും നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് കേരളത്തെ മുന്നോട്ടു നയിച്ച കഴിഞ്ഞ പത്തു വർഷങ്ങൾ കേരള ചരിത്രത്തിൽ ഒരു പുതിയ അടയാളപ്പെടുത്തൽ ആണ്.

## Article Content

** നാദാപുരം: **സമസ്ത മേഖലകളിലും വികസനം എത്തിച്ച്, ജനങ്ങൾക്കും ജീവനക്കാർക്കും നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് കേരളത്തെ മുന്നോട്ടു നയിച്ച കഴിഞ്ഞ പത്തു വർഷങ്ങൾ കേരള ചരിത്രത്തിൽ ഒരു പുതിയ അടയാളപ്പെടുത്തൽ ആണ്.

ഇത് ഒരു ഭരണ സംവിധാനത്തിൻ്റെ വൻ വിജയമാണെന്നും , ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന തരത്തിൽ കേരളത്തിൽ ഉണ്ടായ ഈ മാറ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച എൽ ഡി എഫ് എന്ന ഭരണ സംവിധാനം ഇനിയും തുടരണമെന്നും, നാദാപുരത്ത് വെച്ച് നടന്ന ജോയിൻറ് കൗൺസിൽ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ: പി ഗവാസ് പറഞ്ഞു.

ആനുകൂല്യങ്ങൾ എല്ലാം നിഷേധിക്കപ്പെട്ട, യു ഡി എഫ് ഭരണ കാലഘട്ടത്തിൽ നിന്നും വിഭിന്നമായി സിവിൽ സർവ്വീസ് മേഖലയിൽ ജീവനക്കാർക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു കൊണ്ട് എൽ ഡി എഫ് സർക്കാർ മുന്നോട്ടു പോവുകയാണെന്നും ഇത് ഒരു ചരിത്ര വസ്തുതയാണെന്നും ആനുകൂല്യങ്ങൾ ഉറപ്പുവരുത്താൻ ഒരു ഭരണ തുടർച്ച ഉണ്ടാവണമെന്നും സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന ചെയർമാൻ എസ് സജീവ് അഭിപ്രായപ്പെട്ടു.

നാദാപുരം മഹാകവി മോയിൻകുട്ടി സ്മാരക ഹാളിൽ വെച്ച് നടന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ കെ ഷിജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി സുനിൽകുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ വി വി ഹാപ്പി, സെക്രട്ടേറിയറ്റ് അംഗങ്ങളായ വി ബാലകൃഷ്ണൻ, കെ അജിന, എസ് എസ് പി സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഹമ്മദ് കുട്ടി കുന്നത്ത്, എ കെ എസ് ടി യു ജില്ലാ സെക്രട്ടറി ബി ബി ബിനീഷ്, പി റാം മനോഹർ എന്നിവർ അഭിവാദ്യം ചെയ്തു.

മനോജ്‌ പാറപ്പുറത്ത് രക്തസാക്ഷി പ്രമേയവും ദീപ്തി കെ പി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ട്രഷറര്‍ ടി എം വിജീഷ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സി പി മണി, രത്നദാസ് ടി, ടി അബ്ദുൾ ജലീൽ,രതീഷ് എം എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ ഷിജു (പ്രസിഡന്റ്‌ ) ടി എം വിജീഷ്,

പ്രമീള എം കെ, ശ്രീജിത്ത്‌ എ ( വൈസ് പ്രസിഡന്റ്‌മാർ) പി റാം മനോഹർ (സെക്രട്ടറി ),എൽ വി ബാബു,മനോജ്‌കുമാർ പാറപ്പുറത്ത്, ടി അബ്ദുൾ ജലീൽ (ജോയിന്റ് സെക്രെട്ടറിമാർ ) ദീപ്തി കെ പി (ട്രഷറര്‍ ), പി സുനിൽകുമാർ, അമൃതരാജ് കെ (സെക്രട്ടേറിയറ്റ് അംഗങ്ങൾ ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345859/joint-council-kozhikode-district-conference)