---
title: "വാണിമേലിലെ പാക്വോയി പാലം നാടിന് സമർപ്പിച്ചു"
english_title: "Pakvoi Bridge in Vanimele dedicated to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345863/pakvoi-bridge-in-vanimele-dedicated-to-the-nation"
published_at: "2026-03-05T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9a9d025c34_17.jpg"
keywords: []
---

# വാണിമേലിലെ പാക്വോയി പാലം നാടിന് സമർപ്പിച്ചു

> **Lead Summary:** **വാണിമേൽ: **റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവൃത്തി പൂർത്തികരിച്ച പാക്വോയി പാലം ഇ കെ വിജയൻ എംഎൽഎ നാടിന് സമർപ്പിച്ചു.

## Article Content

**വാണിമേൽ: **റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവൃത്തി പൂർത്തികരിച്ച പാക്വോയി പാലം ഇ കെ വിജയൻ എംഎൽഎ നാടിന് സമർപ്പിച്ചു.

നരിപ്പറ്റ - വാണിമേൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാണിമേൽ പുഴയ്ക്ക് കുറുകെയാണ് നാല് കോടി മുപ്പത് ലക്ഷം രൂപ ചിലവിൽ പാലം നിർമ്മിച്ചത്. 2018-ലെ പ്രളയത്തിൽ ഒഴുകിപ്പോയ പാലത്തിനായി ഇ കെ വിജയൻ എംഎൽഎ യുടെ നേതൃത്വത്തിൽ വലിയ ഇടപെടൽ നടത്തിയതിനെ തുടർന്നാണ് പാലം യാഥാർത്യമായത്.

ഉൽഘാടന ചടങ്ങിൽ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ്കുമാർ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ കെ മുർഷിന , എം കെ മജീദ്, കെ എൻ നാണു, സി കെ ജലീൽ, എൻ കെ മുത്തലിബ്, വി പവിത്രൻ, എന്നിവർ സംസാരിച്ചു . അസിസ്റ്റൻ്റ് എഞ്ചിനിയർ ഇന്ദു റിപ്പോർട്ട് അവതിരിപ്പിച്ചു. വാർഡ് മെമ്പർ അഷ്റഫ് കൊറ്റാല സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345863/pakvoi-bridge-in-vanimele-dedicated-to-the-nation)