---
title: "നാടിന് സമർപ്പിച്ചു; നാദാപുരം പഞ്ചായത്തിലെ നവീകരിച്ച ഭൂമിവാതുക്കൽ മുക്ക് - പുതിയോട്ടിൽ മുക്ക് റോഡ് തുറന്നുകൊടുത്തു"
english_title: "The renovated Bhumivathukkal Mukku - Puthiyottil Mukku road in Nadapuram Panchayat was opened."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345947/the-renovated-bhumivathukkal-mukku-puthiyottil-mukku-road-in-nadapuram-panchayat-was-opened"
published_at: "2026-03-06T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa67aa0f4cf_N2.jpg"
keywords: []
---

# നാടിന് സമർപ്പിച്ചു; നാദാപുരം പഞ്ചായത്തിലെ നവീകരിച്ച ഭൂമിവാതുക്കൽ മുക്ക് - പുതിയോട്ടിൽ മുക്ക് റോഡ് തുറന്നുകൊടുത്തു

> **Lead Summary:** **നാദാപുരം: [**[ ] നാദാപുരം ഗ്രാമപഞ്ചായത്തിലെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം വാർഡിലെ പ്രധാന പാതയായ ഭൂമിവാതുക്കൽ മുക്ക് - പുതിയോട്ടിൽ മുക്ക് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു.

## Article Content

**നാദാപുരം: [**[ ] നാദാപുരം ഗ്രാമപഞ്ചായത്തിലെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം വാർഡിലെ പ്രധാന പാതയായ ഭൂമിവാതുക്കൽ മുക്ക് - പുതിയോട്ടിൽ മുക്ക് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു.

വാർഡ് മെമ്പർ അജയകുമാർ പുന്നോള്ളതിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സഫീറ മൂന്നാംകുനി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.  ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് മുഖ്യാതിഥിയായിരുന്നു.

പഞ്ചായത്ത് മെമ്പർ പി.പി. വാസു, മുഹമ്മദലി കേളോത്ത്, സതീശൻ വി.ടി.കെ, സി.വി. പോക്കർ ഇബ്രായി ഹാജി, പി.പി. കുഞ്ഞിരാമൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

വാർഡ് കൺവീനർ ഇ. പ്രവീൺ കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345947/the-renovated-bhumivathukkal-mukku-puthiyottil-mukku-road-in-nadapuram-panchayat-was-opened)