---
title: "ചികിത്സ ഇനി അരികിൽ; വിലങ്ങാട് ആരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു"
english_title: "Vilangad Health Sub-Center dedicated to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345955/vilangad-health-sub-center-dedicated-to-the-nation"
published_at: "2026-03-06T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa6f053e48e_N4.jpg"
keywords: []
---

# ചികിത്സ ഇനി അരികിൽ; വിലങ്ങാട് ആരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു

> **Lead Summary:** **വിലങ്ങാട്: [ **വിലങ്ങാട് മേഖലയിലെ ആരോഗ്യസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ പുതിയ ഉപകേന്ദ്രം തുറന്നു. എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇ.കെ. വിജയൻ എംഎൽഎ നിർവ്വഹിച്ചു.

## Article Content

**വിലങ്ങാട്: [ **വിലങ്ങാട് മേഖലയിലെ ആരോഗ്യസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ പുതിയ ഉപകേന്ദ്രം തുറന്നു. എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇ.കെ. വിജയൻ എംഎൽഎ നിർവ്വഹിച്ചു.

വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രദേശത്തെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. രാജീവൻ, ഹസീന ടി.പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഇവരോടൊപ്പം പഞ്ചായത്ത് അംഗങ്ങളായ കെ.ടി. ബാബു, രാജു അലക്സ്, ഷെബി സെബാസ്റ്റിൻ, പി.സി. സൗമ്യ, വിജി കെ.വി എന്നിവരും ഡോക്ടർ ജസിം സി.പി, സതീഷ് തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345955/vilangad-health-sub-center-dedicated-to-the-nation)