---
title: "യുദ്ധത്തിനെതിരെ കുരുന്നുമനസ്സുകൾ; ഇരിങ്ങണ്ണൂരിൽ ബാലസംഘം യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു"
english_title: "Children's group organizes anti-war rally in Iringannoor-NEW"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345963/childrens-group-organizes-anti-war-rally-in-iringannoor-NEW"
published_at: "2026-03-06T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa7588a4f2e_N55.jpg"
keywords: []
---

# യുദ്ധത്തിനെതിരെ കുരുന്നുമനസ്സുകൾ; ഇരിങ്ങണ്ണൂരിൽ ബാലസംഘം യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **ലോകമെങ്ങും സമാധാനം പുലരണമെന്ന ആഹ്വാനവുമായി ബാലസംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂർ കച്ചേരി ബാലവാടിയിൽ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: [ **ലോകമെങ്ങും സമാധാനം പുലരണമെന്ന ആഹ്വാനവുമായി ബാലസംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂർ കച്ചേരി ബാലവാടിയിൽ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

കുരുന്നുകൾക്കിടയിൽ സമാധാനത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നടത്തിയ പരിപാടിയിൽ യുദ്ധവിരുദ്ധ ചിത്രരചന, മുദ്രാവാക്യ രചന, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവയും ഉൾപ്പെടുത്തിയിരുന്നു. യുദ്ധം വിതയ്ക്കുന്ന നാശങ്ങൾക്കെതിരെ കുട്ടികൾ തങ്ങളുടെ സർഗ്ഗാത്മകതയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത് ശ്രദ്ധേയമായി.

ബാലസംഘം ഏരിയ കൺവീനർ കെ. സുധീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാർവണ സുനിൽ അധ്യക്ഷത വഹിച്ച സദസ്സിൽ ഏരിയ അക്കാദമിക് സമിതി കൺവീനർ ടി.കെ. രഞ്ജിത്ത്, എം. സുനിൽ, ടി.കെ. അമരാജ്, ഇ.എം. രാജീവ് എന്നിവർ സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

മേഖലാ കോ-ഓർഡിനേറ്റർ കെ.കെ. അമൽരാജ് പരിപാടിക്ക് സ്വാഗതം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345963/childrens-group-organizes-anti-war-rally-in-iringannoor-NEW)