---
title: "കളിയാം വള്ളി പാലം, തയ്യിൽ പാലം ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവ്വഹിക്കും"
english_title: "Kaliyam Valli Bridge, Thayyil Bridge to be inaugurated this evening"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345971/kaliyam-valli-bridge-thayyil-bridge-to-be-inaugurated-this-evening"
published_at: "2026-03-06T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa7a90be275_N6.jpg"
keywords: []
---

# കളിയാം വള്ളി പാലം, തയ്യിൽ പാലം ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവ്വഹിക്കും

> **Lead Summary:** **നാദാപുരം:[ **[ ] എടച്ചേരി പഞ്ചായത്തിലെ കളിയാം വള്ളി പാലം, തയ്യിൽ പാലം നിർമ്മാണം പ്രവൃത്തി ഇന്ന് വൈകീട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒൺലൈൻ ഉദ്ഘാടനം നിർവഹിക്കും. എടച്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരികുന്നത്.

## Article Content

**നാദാപുരം:[ **[ ] എടച്ചേരി പഞ്ചായത്തിലെ കളിയാം വള്ളി പാലം, തയ്യിൽ പാലം നിർമ്മാണം പ്രവൃത്തി ഇന്ന് വൈകീട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒൺലൈൻ ഉദ്ഘാടനം നിർവഹിക്കും. എടച്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരികുന്നത്.

കളിയാംവള്ളി പാലത്തിന്റെ ഇരുഭാഗത്തും ജലപാത നിർമ്മാണം നേരത്തെ പൂർത്തിയായതാണ്. ഇവിടെ നിലവിലുള്ള ഇടുങ്ങിയ പാലം ജലഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു . ഈ പാലം പൊളിച്ച് അതേ സ്ഥലത്ത് ദേശീയ ജലപാത മാനദണ്ഡങ്ങൾ പ്രകാരം ആധുനിക ആർച്ച് പാലമാണ് പുതുതായി നിർമ്മിച്ചത്.

നബാർഡ് സ്കീമിൽ 32.86 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഈ പദ്ധതിയുടെ നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത് പ്രഗൽഭരായ ഊരാളുങ്കൽ സൊസൈറ്റിയാണ്. തയിൽ പാലം നബാർഡ് സ്കീമിൽ 42.02 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതാണ്.

ഇവിടെ നിലവിലുണ്ടായിരുന്ന ഫുട് ബ്രിഡ്ജിനു സമീപമാണ് പുതിയ പാലം നിർമ്മിച്ചത്. ഈ പാലത്തിന്റെ നിർമ്മാണ കരാർ ഏറ്റെടുത്തത് എംഎസ് ബിൽഡേർസ് കാസർകോഡാണ്. നാദാപുരത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമായ ഈ രണ്ടു പാലങ്ങളും സമീപ പ്രദേശങ്ങളുടെ സർവതോൻമുഖമായ വികസനത്തിന് വഴി തെളിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345971/kaliyam-valli-bridge-thayyil-bridge-to-be-inaugurated-this-evening)