---
title: "സമസ്ത പൊതുപരീക്ഷ; കല്ലാച്ചി തർബിയത്തുസ്സിബിയാൻ മദ്രസ്സക്ക് മികച്ച നേട്ടം, ടോപ് പ്ലസ് ജേതാക്കളെ അനുമോദിച്ചു"
english_title: "Kallachi Tarbiyathussibian Madrasa achieves great success"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346017/kallachi-tarbiyathussibian-madrasa-achieves-great-success"
published_at: "2026-03-06T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa96e2d78f4_n9.jpg"
keywords: []
---

# സമസ്ത പൊതുപരീക്ഷ; കല്ലാച്ചി തർബിയത്തുസ്സിബിയാൻ മദ്രസ്സക്ക് മികച്ച നേട്ടം, ടോപ് പ്ലസ് ജേതാക്കളെ അനുമോദിച്ചു

> **Lead Summary:** **കല്ലാച്ചി: [ **തർബിയത്തുസ്സിബിയാൻ മദ്രസയ്ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ ഉജ്ജ്വല വിജയം. അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിൽ നിന്നായി പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചതോടെ നൂറു ശതമാനം വിജയമാണ് മദ്രസ കൈവരിച്ചത്.

## Article Content

**കല്ലാച്ചി: [ **തർബിയത്തുസ്സിബിയാൻ മദ്രസയ്ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ ഉജ്ജ്വല വിജയം. അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിൽ നിന്നായി പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചതോടെ നൂറു ശതമാനം വിജയമാണ് മദ്രസ കൈവരിച്ചത്.

5 ടോപ് പ്ലസ്, 25 ഡിസ്റ്റിംഗ്ഷൻ, 43 ഫസ്റ്റ് ക്ലാസ് എന്നിവയോടെയാണ് മദ്രസ ഈ മികച്ച നേട്ടം സ്വന്തമാക്കിയത്. ഉന്നത വിജയം കരസ്ഥമാക്കിയ ഇസ മെഹ്സിൻ മത്തത്, ഫാത്തിമ മെഹറിൻ മൊട്ടമ്മൽ, റാനിയ മറിയം മൊട്ടമ്മൽ, റിസ ആയിഷ കാളാച്ചേരി, മിസ്ബ ഫാത്തിമ ചെട്ടീന്റവിട എന്നീ ടോപ് പ്ലസ് ജേതാക്കളെ മദ്രസ ഭാരവാഹികൾ വീടുകളിലെത്തി അനുമോദിച്ചു.

500-ൽ 496 മാർക്ക് നേടി മികച്ച വിജയം കൈവരിച്ച ഇസ മെഹ്സിൻ മത്തത്തിന് മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.കെ. നാസർ ഉപഹാരം നൽകി. സദ്ർ മുഅല്ലിം സാലിം ദാറാനി മേനക്കോത്ത്, ജലീൽ വഹബി, സുബൈർ മൗലവി, ഷംസുദ്ദീൻ മൗലവി എന്നിവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു. 

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346017/kallachi-tarbiyathussibian-madrasa-achieves-great-success)