---
title: "തങ്കപ്പൻ അനുസ്മരണം; വിലങ്ങാട് മേഖലയിലെ വിപ്ലവ സ്മരണകൾ പുതുക്കി നാട്‌"
english_title: "Death anniversary of Thankappan, a communist-farmer worker from Vilangad region"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346183/death-anniversary-of-thankappan-a-communist-farmer-worker-from-vilangad-region"
published_at: "2026-03-07T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc4af27ad6_N3.jpg"
keywords: []
---

# തങ്കപ്പൻ അനുസ്മരണം; വിലങ്ങാട് മേഖലയിലെ വിപ്ലവ സ്മരണകൾ പുതുക്കി നാട്‌

> **Lead Summary:** **വിലങ്ങാട്: [ **വിലങ്ങാട് മേഖലയിലെ കമ്യൂണിസ്റ്റ്-കർഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച മുൻകാല നേതാവ് ടി.എം. തങ്കപ്പന്റെ ചരമവാർഷികം നാട് ആദരപൂർവ്വം ആചരിച്ചു.

## Article Content

**വിലങ്ങാട്: [ **വിലങ്ങാട് മേഖലയിലെ കമ്യൂണിസ്റ്റ്-കർഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച മുൻകാല നേതാവ് ടി.എം. തങ്കപ്പന്റെ ചരമവാർഷികം നാട് ആദരപൂർവ്വം ആചരിച്ചു.

സി.പി.ഐ.എം വിലങ്ങാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി പാർട്ടി നാദാപുരം ഏരിയാ കമ്മിറ്റി അംഗം ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കിഴക്കൻ മലയോര മേഖലയിൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ തങ്കപ്പൻ നൽകിയ നേതൃത്വപരമായ പങ്കിനെ ചടങ്ങിൽ അനുസ്മരിച്ചു.

വി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറി എൻ.പി. വാസു, കെ.പി. രാജീവൻ, കെ.ടി. ബാബു എന്നിവർ സംസാരിച്ചു. ചടങ്ങിന് കെ.കെ. ബിജു സ്വാഗതം ആശംസിച്ചു. തങ്കപ്പന്റെ സ്മരണ പുതുക്കിക്കൊണ്ട് നിരവധി പാർട്ടി പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346183/death-anniversary-of-thankappan-a-communist-farmer-worker-from-vilangad-region)