---
title: "മനുഷ്യത്വം മരിച്ചിട്ടില്ല; മറന്നുവെച്ച ബാഗിലുണ്ടായിരുന്നത് ഒരു ആയുസ്സിലെ സമ്പാദ്യം, ഏഴ് ലക്ഷം രൂപ തിരികെ നൽകി ഓട്ടോ ഡ്രൈവർ"
english_title: "Auto driver returns forgotten Rs 7 lakh"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346187/auto-driver-returns-forgotten-rs-7-lakh"
published_at: "2026-03-07T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc6437f5a0_n4.jpg"
keywords: []
---

# മനുഷ്യത്വം മരിച്ചിട്ടില്ല; മറന്നുവെച്ച ബാഗിലുണ്ടായിരുന്നത് ഒരു ആയുസ്സിലെ സമ്പാദ്യം, ഏഴ് ലക്ഷം രൂപ തിരികെ നൽകി ഓട്ടോ ഡ്രൈവർ

> **Lead Summary:** **എടച്ചേരി: [ **വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര ചെയ്ത യുവാവ് ഓട്ടോറിക്ഷയിൽ മറന്നുവെച്ച ഏഴു ലക്ഷം രൂപയും മൊബൈൽ ഫോണും തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.

## Article Content

**എടച്ചേരി: [ **വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര ചെയ്ത യുവാവ് ഓട്ടോറിക്ഷയിൽ മറന്നുവെച്ച ഏഴു ലക്ഷം രൂപയും മൊബൈൽ ഫോണും തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.

എടച്ചേരി സ്വദേശിയായ പ്രജിത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴരയോടെയാണ് മേപ്പയിൽ സ്വദേശി ജിമേഷിന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തത്. യാത്രയ്ക്കിടയിൽ വടകരയിൽ വെച്ച് പ്രജിത്ത് ഇറങ്ങിയെങ്കിലും പണമടങ്ങിയ ബാഗും ഫോണും വണ്ടിയിൽ തന്നെ മറന്നുവെക്കുകയായിരുന്നു.

യാത്രക്കാരൻ ഇറങ്ങിയ വിവരം അറിയാതെ വണ്ടിയുമായി മുന്നോട്ട് പോയ ജിമേഷ്, കൈനാട്ടിയിൽ വെച്ചാണ് സീറ്റിൽ ബാഗും ഫോണും ഇരിക്കുന്നത് ശ്രദ്ധിച്ചത്. ഒട്ടും വൈകാതെ തന്നെ അദ്ദേഹം എടച്ചേരി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ബാഗ് പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു.

തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥനായ പ്രജിത്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പണവും ഫോണും സുരക്ഷിതമായി കൈമാറി. ജിമേഷിന്റെ ഈ സത്യസന്ധതയെ പോലീസും നാട്ടുകാരും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346187/auto-driver-returns-forgotten-rs-7-lakh)