---
title: "കാട്ടുപന്നി ഭീഷണി; കക്കംവെള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു"
english_title: "Wild boar shot dead in Kakkamvelly settlement"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346193/wild-boar-shot-dead-in-kakkamvelly-settlement"
published_at: "2026-03-07T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc97cf22cb_n6.jpg"
keywords: []
---

# കാട്ടുപന്നി ഭീഷണി; കക്കംവെള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

> **Lead Summary:** **നാദാപുരം: [ **കക്കംവെള്ളിയിൽ ജനവാസമേഖലയിൽ ഭീഷണിയുയർത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി കാട്ടുപന്നി ജനവാസകേന്ദ്രത്തിൽ ഇറങ്ങിയത്.

## Article Content

**നാദാപുരം: [ **കക്കംവെള്ളിയിൽ ജനവാസമേഖലയിൽ ഭീഷണിയുയർത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി കാട്ടുപന്നി ജനവാസകേന്ദ്രത്തിൽ ഇറങ്ങിയത്.

വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ വനംവകുപ്പിന്റെ അംഗീകൃത ഷൂട്ടറായ പ്രദീപ് ആരൂരിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പ്രദീപ്, 21-ാം വാർഡ് മെമ്പർ ആയിഷയുടെ സാന്നിധ്യത്തിലാണ് പന്നിയെ വെടിവെച്ചത്.

കക്കംവെള്ളി ഉൾപ്പെടെയുള്ള മേഖലകളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും കൃഷിനാശത്തിന് പുറമെ മനുഷ്യജീവന് പോലും ഇവ ഭീഷണിയാകുന്നുവെന്നും നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346193/wild-boar-shot-dead-in-kakkamvelly-settlement)