---
title: "'അകക്കണ്ണ്' പുസ്തക പ്രകാശനം; സ്വാഗതസംഘം രൂപീകരിച്ചു "
english_title: "Book launch: Welcome group formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346310/book-launch-welcome-group-formed"
published_at: "2026-03-07T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac53fcc5288_book.jpg"
keywords: []
---

# 'അകക്കണ്ണ്' പുസ്തക പ്രകാശനം; സ്വാഗതസംഘം രൂപീകരിച്ചു 

> **Lead Summary:** **നാദാപുരം: **ടി.ഐ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഡോ. എം.കെ. മുനീർ എടച്ചേരി രചിച്ച 'അകക്കണ്ണ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് അടുത്ത മാസം നടക്കും. പരിപാടിയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

**നാദാപുരം: **ടി.ഐ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഡോ. എം.കെ. മുനീർ എടച്ചേരി രചിച്ച 'അകക്കണ്ണ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് അടുത്ത മാസം നടക്കും. പരിപാടിയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു.

യോഗത്തിൽ ടിഐഎം മാനേജർ ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ എം കെ അഷ്റഫ് സ്വാഗതം പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികൾ: ടി കെ അഹമ്മദ് മാസ്റ്റർ( ചെയർ.), വി വി മുഹമ്മദലി ( ജന. കൺ.), എം കെ അഷ്‌റഫ്‌ ( കോ ഓർഡിനേറ്റർ ), പി കെ മുഹമ്മദ്‌ ( ട്രഷ. ). പ്രദേശത്തെ സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346310/book-launch-welcome-group-formed)