---
title: "ചെക്യാട് യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "A young man from Chekyad was found hanging in his bedroom at home."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346414/a-young-man-from-chekyad-was-found-hanging-in-his-bedroom-at-home"
published_at: "2026-03-08T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad33b956ca4_n6.jpg"
keywords: []
---

# ചെക്യാട് യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പാറക്കടവ്: [ **ചെക്യാട് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊയമ്പ്രം പാലത്തിനടുത്തെ തോട്ടോളി കോട്ടപൊയിൽ കുഞ്ഞികണ്ണൻ്റെ മകൻ അരുൺ ആണ് മരിച്ചത്.

## Article Content

**പാറക്കടവ്: [ **ചെക്യാട് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊയമ്പ്രം പാലത്തിനടുത്തെ തോട്ടോളി കോട്ടപൊയിൽ കുഞ്ഞികണ്ണൻ്റെ മകൻ അരുൺ ആണ് മരിച്ചത്.

ഇന്നലെ രാത്രി പത്ത് മണിയോടെ കിടന്നുറങ്ങിയ അരുൺ ഇന്ന് രാവിലെ ഏഴ് മണി കഴിഞ്ഞും ഉണർന്ന് വരാതതിനെ തുടർന്ന് കിടപ്പ് മുറിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കെട്ടി തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ നാദപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ബന്ധു നൽകിയ പരാതിയിൽ വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗൾഫിലുള്ള സഹോദരൻ എത്തിയ ശേഷം സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. നേരത്തെ പാറക്കടവിൽ ഓട്ടോ ഡ്രൈവറായിരുന്ന അരുൺ ഇപ്പോൾ നിർമ്മാണ തൊഴിലാളിയാണ്. അമ്മ: രാധ സഹോദരങ്ങൾ: പരേതനായ അനിൽ, സുനിൽ, ശ്രീജ, ഷീജ, ശ്രീജിത, ഷിജു, പ്രവീൺ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346414/a-young-man-from-chekyad-was-found-hanging-in-his-bedroom-at-home)