---
title: "തിരഞ്ഞെടുപ്പ് ചൂട്; സോഷ്യൽ മീഡിയ വഴി വ്യക്തിഹത്യ നടത്തിയാൽ പണി കിട്ടും! കർശന നടപടിയുമായി പോലീസ്"
english_title: "Strict action will be taken if a person commits suicide through social media."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346421/strict-action-will-be-taken-if-a-person-commits-suicide-through-social-media"
published_at: "2026-03-08T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad389bdee1b_n7.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് ചൂട്; സോഷ്യൽ മീഡിയ വഴി വ്യക്തിഹത്യ നടത്തിയാൽ പണി കിട്ടും! കർശന നടപടിയുമായി പോലീസ്

> **Lead Summary:** **നാദാപുരം:[ **വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാദാപുരം ഡിവൈഎസ്പി കെ.ജി പ്രവീൺകുമാർ കെ.ജി രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു ചേർത്തു.

## Article Content

**നാദാപുരം:[ **വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാദാപുരം ഡിവൈഎസ്പി കെ.ജി പ്രവീൺകുമാർ കെ.ജി രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു ചേർത്തു.

നാദാപുരം ഡിവൈഎസ്പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽപാലം എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഓമാർ , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.

സോഷ്യൽ മീഡിയ വഴി വ്യക്തിഹത്യകൾ, വ്യാജ പ്രചാരണങ്ങൾ, വർഗീയ പരാമർശമുള്ള പ്രചാരണങ്ങൾ, വിദ്വേഷ പ്രചരണങ്ങൾ എന്നിവ നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.

പൊതു പരിപാടികൾ, റാലികൾ, പൊതുയോഗങ്ങൾ എന്നിവ നടത്തുന്നതിന് പോലീസിൻെറ മുൻകൂർ അനുമതി ആവശ്യമാണ് എന്ന് യോഗത്തിൽ ഡിവൈഎസ്പി വിശദീകരിച്ചു. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി.എച്ച് മോഹനൻ, സൂപ്പി നരിക്കാട്ടേരി, മോഹനൻ പാറക്കടവ്, വത്സരാജ് മണലാട്ട്, കരിമ്പിൽ ദിവാകരൻ, കെ.ടി.കെ ചന്ദ്രൻ , ബംഗ്ലത്ത് മുഹമ്മദ്, പി.എം നാണു, അഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു.

പോലീസിൻെറ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം പോലീസ് സ്റ്റേഷൻ തലത്തിലും പഞ്ചായത്ത് തലത്തിലും വിളിച്ചുചേർക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വീണ്ടും വിളിച്ചു ചേർത്ത് കൊട്ടിക്കലാശം, ആഹ്ളാദ പ്രകടനങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനും യോഗത്തിൽ നിർദ്ദേശം വന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346421/strict-action-will-be-taken-if-a-person-commits-suicide-through-social-media)