---
title: "നാദാപുരം ഗ്രാമപഞ്ചായത്തിൽ 'എന്റെ വാർഡ്' സ്മാർട്ട് ഗവേണൻസ് പദ്ധതിക്ക് തുടക്കമായി"
english_title: "ENTE Ward' smart governance project launched in Nadapuram Grama Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346470/ente-ward-smart-governance-project-launched-in-nadapuram-grama-panchayat"
published_at: "2026-03-08T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69adaac80959e_NADAPRM.jpg"
keywords: []
---

# നാദാപുരം ഗ്രാമപഞ്ചായത്തിൽ 'എന്റെ വാർഡ്' സ്മാർട്ട് ഗവേണൻസ് പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **നാദാപുരം : ** ഭരണനിർവ്വഹണം കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിലെ 23-ാം വാർഡിൽ 'എന്റെ വാർഡ്' സ്മാർട്ട് ഗവേണൻസ് പ്ലാറ്റ്‌ഫോമിന് തുടക്കമായി.

## Article Content

**നാദാപുരം : ** ഭരണനിർവ്വഹണം കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിലെ 23-ാം വാർഡിൽ 'എന്റെ വാർഡ്' സ്മാർട്ട് ഗവേണൻസ് പ്ലാറ്റ്‌ഫോമിന് തുടക്കമായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ. സഫീറ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡിലെ മുഴുവൻ വിവരങ്ങളും മാപ്പുകളും ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ സിസ്റ്റത്തിലൂടെ വാർഡ് തലത്തിലുള്ള വിവിധ സേവനങ്ങളും വിവരങ്ങളും വേഗത്തിൽ ലഭ്യമാകും. ഡിജിറ്റൽ മാപ്പിംഗ്, പരാതി പരിഹാര സംവിധാനങ്ങൾ, പഞ്ചായത്ത് ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്.

സ്മാർട്ട് ഗവേണൻസ് പദ്ധതിയുടെ ഉദ്ഘാടനത്തോടൊപ്പം തന്നെ വാർഡിലെ കാർഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള ഇടവിളകൃഷി വിത്ത് വിതരണോദ്ഘാടനവും പ്രസിഡന്റ് എം.കെ. സഫീറ നിർവ്വഹിച്ചു. വാർഡിനെ തരിശുരഹിതമാക്കുന്നതിനും വിഷരഹിത പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് വികസന സമിതിയുടെ നേതൃത്വത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ 23-ാം വാർഡ് വികസന സമിതി കൺവീനർ ഹാരിസ് മാതോട്ടത്തിൽ അംഗങ്ങൾ ആയ കെ ജി അസീസ്, അബ്ദുൽ അസീസ് തെരുവത്, നൗഫൽ കെ കെ ,സിറാജ് കിഴകയിൽ, അബ്ദുൽ റഷീദ് കക്കാടൻ, സീനത് വി വി ,ഫർസീന കണ്ണൊളി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346470/ente-ward-smart-governance-project-launched-in-nadapuram-grama-panchayat)