---
title: "കുനിങ്ങാട് മൂന്ന് റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു"
english_title: "Three roads inaugurated in Kuningad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346475/three-roads-inaugurated-in-kuningad"
published_at: "2026-03-08T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69adb161bdee0_CN.jpg"
keywords: []
---

# കുനിങ്ങാട് മൂന്ന് റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു

> **Lead Summary:** **പുറമേരി : **ഗ്രാമ പഞ്ചായത്ത്‌ കുനിങ്ങാട് അഞ്ചാം വാർഡിൽ പഞ്ചായത്ത് മൈന്റ് അനൻസ് ഫണ്ടും തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ടും ഉപയോഗിച്ച് പണി പൂർത്തീകരിച്ച പാറോത്ത് പീടിക കപ്പനവീട്ടിൽ, കൂടത്തും പൊയിൽ പുളിയുള്ളതിൽ മുക്ക് ,കുടത്തും പൊയിൽ അംഗൻവാടി റോഡ് എന്നീ മൂന്ന് റോഡുകൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ശ്രീലത ഉദ്ഘടനം ചെയ്തു.

## Article Content

**പുറമേരി : **ഗ്രാമ പഞ്ചായത്ത്‌ കുനിങ്ങാട് അഞ്ചാം വാർഡിൽ പഞ്ചായത്ത് മൈന്റ് അനൻസ് ഫണ്ടും തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ടും ഉപയോഗിച്ച് പണി പൂർത്തീകരിച്ച പാറോത്ത് പീടിക കപ്പനവീട്ടിൽ, കൂടത്തും പൊയിൽ പുളിയുള്ളതിൽ മുക്ക് ,കുടത്തും പൊയിൽ അംഗൻവാടി റോഡ് എന്നീ മൂന്ന് റോഡുകൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ശ്രീലത ഉദ്ഘടനം ചെയ്തു.

വൈസ് പ്രസിഡണ്ട്‌ സബീത കേളോത്ത് അധ്യക്ഷ വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അഖില മര്യാട്ട് ,പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജയൻ പുതിയോട്ടിൽ , മെമ്പർ ‌ കെ എം സമീർ മാസ്റ്റർ , കെ ബഷീർ മാസ്റ്റർ , ചന്ദ്രൻപടിഞ്ഞാറ കണ്ടി, രാജേഷ് ,ഹാരിസ് കിഴക്കയിൽ എന്നിവർ സംസാരിച്ചു.

വാർഡ് മെമ്പർ ലിബിഷ പനമ്പറ സ്വാഗതവും വാർഡ് കൺവീനർ എ കെ ഷബീർ നന്ദിയും പറഞ്ഞു . വാർഡ് മെമ്പർ ലിബിഷ പനമ്പറയുടെ പ്രത്യേക പദ്ധതി ആയ സമഗ്രം ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനവും നിർവ്വഹിച്ചു..

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346475/three-roads-inaugurated-in-kuningad)