---
title: "നാട്ടുകാർ ആഘോഷമാക്കി; കിണറും റോഡും  നാടിനു സമർപ്പിച്ചു "
english_title: "The natives celebrated; Well and road  Dedicated to Nadu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34652/the-natives-celebrated-well-and-road-dedicated-to-nadu"
published_at: "2022-03-29T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62432663c51fc_road inagruation.jpg"
keywords: []
---

# നാട്ടുകാർ ആഘോഷമാക്കി; കിണറും റോഡും  നാടിനു സമർപ്പിച്ചു 

> **Lead Summary:** **നാദാപുരം : **ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരം, ചേലക്കാട് ഒമ്പതാം വാർഡിൽ പത്ത് ലക്ഷം രൂപ ചിലവിൽ ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കിയ എടത്തിൽ മുക്ക് കുളങ്ങരത്ത് റോഡും, ഒന്നര ലക്ഷം രൂപ ചിലവഴിച്ചു പരിഷ്കരണ പ്രവൃത്തി നടത്തിയ ചാമക്കാലിൽ മുക്ക് പൊതു കിണറും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നാടിനു സമർപ്പിച്ചു.

## Article Content

**നാദാപുരം : **ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരം, ചേലക്കാട് ഒമ്പതാം വാർഡിൽ പത്ത് ലക്ഷം രൂപ ചിലവിൽ ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കിയ എടത്തിൽ മുക്ക് കുളങ്ങരത്ത് റോഡും, ഒന്നര ലക്ഷം രൂപ ചിലവഴിച്ചു പരിഷ്കരണ പ്രവൃത്തി നടത്തിയ ചാമക്കാലിൽ മുക്ക് പൊതു കിണറും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നാടിനു സമർപ്പിച്ചു.

വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷയായി. പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, ആർ നാരായണൻ മാസ്റ്റർ, കെ വി അബ്ദുല്ല, വി മൊയ്‌തു, വി ടി കെ മുഹമ്മദ്‌ പ്രസംഗിച്ചു.വാർഡ് വികസന സമിതി കൺവീനർ നിസാർ എടത്തിൽ സ്വാഗതവും കെ സി വാസു നന്ദിയും പറഞ്ഞു.

നന്ദോത്ത് മുഹമ്മദ്‌, ടി കെ മൊയ്തു, ഇല്ലിക്കൽ കുഞ്ഞി സൂപ്പി,പി കെ അബൂബക്കർ മാസ്റ്റർ, കെ സുരേന്ദ്രൻ,കെ ടി കെ സലീം, സുരേന്ദ്രൻ വി കെ, സുഹൈൽ പി കെ,റമീസ കുനിയിൽ, ചന്ദ്രൻ കോറോളേമ്മൽ തമീം പി പി നേതൃത്വം നൽകി.

പടക്കം പൊട്ടിച്ചും, മധുര വിതരണം നടത്തിയും, ബാൻഡ് വാദ്യങ്ങളുടെ അകമ്പടികളോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രസിഡന്റിനെയും സംഘത്തെയും ആനയിച്ചും ഉദ്ഘാടന ചടങ്ങ് നാട്ടുകാർ ആഘോഷമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34652/the-natives-celebrated-well-and-road-dedicated-to-nadu)