---
title: "ക്രസന്റ് സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു"
english_title: "Crescent School Golden Jubilee, Welcome Group formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346752/crescent-school-golden-jubilee-welcome-group-formed"
published_at: "2026-03-10T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afb35e3cbf2_n2.jpg"
keywords: []
---

# ക്രസന്റ് സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** **വാണിമേൽ: [** വടക്കേ മലബാറിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ വാണിമേൽ ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ തങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്നു.

## Article Content

**വാണിമേൽ: [** വടക്കേ മലബാറിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ വാണിമേൽ ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ തങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്നു.

ഒമ്പത് മാസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി സ്കൂൾ അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി സ്കൂളിൽ വെച്ച് നടന്ന യോഗത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് സി.കെ. സുബൈർ അധ്യക്ഷത വഹിച്ച യോഗം മുൻ ഹെഡ്‌മാസ്റ്റർ എൻ.പി. അബ്ദുൽ മജീദാണ് ഉദ്ഘാടനം ചെയ്തത്. സെക്രട്ടറി എൻ.കെ. മൂസ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ മജീദ് കൂയ്തേരി, വി.കെ. കുഞ്ഞാലി മാസ്റ്റർ, പി.പി. കുഞ്ഞമ്മദ് മാസ്റ്റർ തുടങ്ങി വിവിധ സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

സ്കൂളിന്റെ അമ്പത് വർഷത്തെ ജയാത്രയെ അടയാളപ്പെടുത്തുന്ന പരിപാടികൾക്കായി സി.കെ. സുബൈറിനെ ചെയർമാനായും എൻ.കെ. മൂസ മാസ്റ്ററെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. വിവിധ ഉപസമിതികൾക്കും യോഗം രൂപം നൽകി.

പ്രോഗ്രാം, മീഡിയ, പബ്ലിസിറ്റി, അലുമിനി, ഡോക്യുമെന്ററി, സുവനീർ തുടങ്ങി ഓരോ വിഭാഗത്തിന്റെയും ചുമതലയ്ക്കായി പ്രത്യേകം കൺവീനർമാരെയും ചെയർമാൻമാരെയും നിശ്ചയിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങൾ വാണിമേലിന്റെ ചരിത്രത്തിലെ തന്നെ വലിയൊരു ജനകീയ ഉത്സവമാക്കി മാറ്റാനാണ് സ്വാഗതസംഘം ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346752/crescent-school-golden-jubilee-welcome-group-formed)