---
title: "നാഥനില്ലാ പോസ്റ്റർ പെരും നുണ; കെട്ടി ഇറക്കിയതല്ല; അഡ്വ: പി .വസന്തത്തിന് നാദാപുരത്ത് കെട്ടിയുറപ്പിച്ച ബന്ധമുണ്ട് - സിപിഐ ജില്ലാ സെക്രട്ടറി"
english_title: "Poster against Adv PVasantham in Nadapuram, CPI District Secretary Adv. PGavas responded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346794/poster-against-adv-pvasantham-in-nadapuram-cpi-district-secretary-adv-pgavas-responded"
published_at: "2026-03-10T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afd184bcfa4_cpim.jpg"
keywords: []
---

# നാഥനില്ലാ പോസ്റ്റർ പെരും നുണ; കെട്ടി ഇറക്കിയതല്ല; അഡ്വ: പി .വസന്തത്തിന് നാദാപുരത്ത് കെട്ടിയുറപ്പിച്ച ബന്ധമുണ്ട് - സിപിഐ ജില്ലാ സെക്രട്ടറി

> **Lead Summary:** **നാദാപുരം : **നാലര പതിറ്റാണ്ടിൻ്റെ പൊതു പ്രവർത്തന പാരമ്പര്യമുള്ള സിപിഐ ദേശീയ സമിതി അംഗവും ഈ നാട്ടുകാരിയുമായ അഡ്വ. പി വസന്തത്തിന് നാദാപുരത്ത് കെട്ടിയുറപ്പിച്ച ബന്ധമുണ്ടെന്നും അവരെ നാദാപുരത്തേക്ക് കെട്ടി ഇറക്കേണ്ട ആവശ്യമില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് പറഞ്ഞു. ആരോ പറഞ്ഞുണ്ടാക്കിയ നാഥനില്ല പോസ്റ്റർ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവാസ്.

## Article Content

**നാദാപുരം : **നാലര പതിറ്റാണ്ടിൻ്റെ പൊതു പ്രവർത്തന പാരമ്പര്യമുള്ള സിപിഐ ദേശീയ സമിതി അംഗവും ഈ നാട്ടുകാരിയുമായ അഡ്വ. പി വസന്തത്തിന് നാദാപുരത്ത് കെട്ടിയുറപ്പിച്ച ബന്ധമുണ്ടെന്നും അവരെ നാദാപുരത്തേക്ക് കെട്ടി ഇറക്കേണ്ട ആവശ്യമില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് പറഞ്ഞു. ആരോ പറഞ്ഞുണ്ടാക്കിയ നാഥനില്ല പോസ്റ്റർ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവാസ്.

നാദാപുരത്തെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു എന്ന് പറയുന്ന പോസ്റ്റർ എവിടെയെങ്കിലും ആരെങ്കിലും കണ്ടതായി ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഞങ്ങളുടെ അന്വേഷണത്തിൽ നാദാപുരത്തിന്റെ ഒരു ഭാഗത്തും പി. വസന്തത്തിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം .

സി.പി.ഐയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പാർട്ടിയിൽ ഭിന്നതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന മാധ്യമ വാർത്തകൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണ് . എവിടെയോ പ്രത്യക്ഷപ്പെട്ടുവെന്ന് പറയുന്ന ഒരു കടലാസ് തുണ്ടിനെ ആസ്പദമാക്കി, കേരളത്തിലെ വളരെ പ്രധാനപ്പെട്ട രാഷട്രീയ പാർട്ടിയുടെ സ്ഥാനാർഥി നിർണയത്തെ ബന്ധപ്പെടുത്തി തർക്കമുണ്ടെന്ന് വരുത്തിത്തീർക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് .

വിദ്യാർത്ഥി സംഘടനാ കാലം മുതൽ കേരളത്തിലും കോഴിക്കോട്ടും സജീവമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവാണ് പി. വസന്തം. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്ന വനിതാ മാർച്ചിലുൾപ്പെടെ നിരവധി സമരമുഖങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന ഇവരെയാണ് നാദാപുരത്ത് 'നൂലിൽ കെട്ടിയിറക്കപ്പെട്ട' നേതാവാണെന്ന പ്രചരണം വസ്തുതകൾക്ക് നിരക്കാത്തതാണ്.

കഴിഞ്ഞ 38 വർഷമായി കല്ലാച്ചി കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന ആളാണ് വസന്തം . ഇത്തരത്തിലുള്ള ഒരാളെകൊണ്ട് വാർത്ത കൊടുക്കുമ്പോൾ എന്തെങ്കിലും ആധികാരികത ഉണ്ടോയെന്ന് സമഗ്രമായി പരിശോധിക്കണം . മാധ്യമങ്ങളിൽ ഈ വാർത്ത വന്നതിനു ശേഷം നാദാപുരത്തെ ഒട്ടേറെ യു ഡി എഫ് കേന്ദ്രങ്ങളിൽ ഈ വാർത്ത ഷെയറുകളായി പോയിട്ടുണ്ട് . യഥാർത്ഥത്തിൽ ആരാണ് ഇത്തരത്തിൽ പിത്യശൂന്യമായ വർത്തയ്ക്ക് പിന്നിലെന്ന് മാധ്യമങ്ങൾ ആലോചിക്കേണ്ടതുണ്ട് .

ഇരുട്ടിന്റെ മറവിൽ പോസ്റ്റർ ഒട്ടിച്ച വ്യക്തിയെ അറിയില്ലമെങ്കിലും , പകൽ വെളിച്ചത്തിൽ പോസ്റ്റർ കണ്ട വ്യക്തിയെ അല്ലെങ്കിൽ പോസ്റ്റർ ഒട്ടിച്ചു എന്ന് പറയുന്ന ചുമരെങ്കിലും കാണിച്ചുതരേണ്ടതാനിന്ന് ഗവാസ് പറഞ്ഞു .കുപുദ്ദികളുടെ മനസ്സിലുണ്ടായ ആശയം മാത്രമാണിത് . ഒരുതരത്തിലും ഈ പോസ്റ്ററിനെ ഞങ്ങൾ മാനിക്കുന്നില്ല .ഇത്തരം വിവാദങ്ങൾ അങ്ങേയറ്റം ലജ്ജാകരമാണ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346794/poster-against-adv-pvasantham-in-nadapuram-cpi-district-secretary-adv-pgavas-responded)