---
title: "നാദാപുരത്ത് പഴയകാല എംഎസ്എഫ് നേതാക്കളുടെ സംഗമം; ഓർമ്മകൾ പുതുക്കി ഇഫ്താർ വിരുന്നും ആദരിക്കലും"
english_title: "Gathering of former MSF leaders in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346823/gathering-of-former-msf-leaders-in-nadapuram"
published_at: "2026-03-10T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afe44e8a95c_N5.jpg"
keywords: []
---

# നാദാപുരത്ത് പഴയകാല എംഎസ്എഫ് നേതാക്കളുടെ സംഗമം; ഓർമ്മകൾ പുതുക്കി ഇഫ്താർ വിരുന്നും ആദരിക്കലും

> **Lead Summary:** **നാദാപുരം:[ **നാദാപുരം നിയോജക മണ്ഡലത്തിലെ പഴയകാല എംഎസ്എഫ് നേതാക്കൾ തങ്ങളുടെ സ്മരണകൾ പുതുക്കി ദാറു സ്വബാഹിൽ ഒത്തുചേർന്നു. മുസ്ലിം വിദ്യാർത്ഥി ഫെഡറേഷന്റെ പ്രവർത്തനരംഗത്ത് സജീവമായിരുന്നവർ സംഘടിപ്പിച്ച ഈ സംഗമം ഇഫ്താറോടെയാണ് നടന്നത്.

## Article Content

**നാദാപുരം:[ **നാദാപുരം നിയോജക മണ്ഡലത്തിലെ പഴയകാല എംഎസ്എഫ് നേതാക്കൾ തങ്ങളുടെ സ്മരണകൾ പുതുക്കി ദാറു സ്വബാഹിൽ ഒത്തുചേർന്നു. മുസ്ലിം വിദ്യാർത്ഥി ഫെഡറേഷന്റെ പ്രവർത്തനരംഗത്ത് സജീവമായിരുന്നവർ സംഘടിപ്പിച്ച ഈ സംഗമം ഇഫ്താറോടെയാണ് നടന്നത്.

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഴയകാല എംഎസ്എഫ് പ്രവർത്തകരിൽ നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട നാദാപുരം പഞ്ചായത്ത് മെമ്പർ പി. മുനീർ മാസ്റ്ററെ ചടങ്ങിൽ വെച്ച് ആദരിച്ചു.

പ്രോഗ്രാം കോഡിനേറ്റർ എം.കെ. അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.വി. മുഹമ്മദലി, കുവൈറ്റ് കെഎംസിസി ജില്ലാ വൈസ് പ്രസിഡൻ്റ് വി.ടി.കെ. മുഹമ്മദ്, ഡി.എ.പി.എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.കെ. നാസർ, കുവൈറ്റ് കെഎംസിസി സംസ്ഥാന കൗൺസിൽ അംഗം റഷീദ് പയന്തോങ്ങ് എന്നിവർ സംസാരിച്ചു.

മണ്ഡലം പ്രസിഡന്റ് ഇ.കെ. റഫീഖ്, എടച്ചേരി പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഡോ. എം.കെ. മുനീർ, തൂണേരി പഞ്ചായത്ത് ലീഗ് സെക്രട്ടറി സി.കെ. ബഷീർ, നാഷണൽ കോളേജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി കുഞ്ഞബ്‌ദുള്ള മരുന്നോളി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346823/gathering-of-former-msf-leaders-in-nadapuram)