---
title: "നാദാപുരത്ത് കേന്ദ്രസേന ഇറങ്ങി; ഇന്ന് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തി"
english_title: "Route march held from Kallachi to Nadapuram today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346877/route-march-held-from-kallachi-to-nadapuram-today"
published_at: "2026-03-10T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b025d44af55_sena.jpg"
keywords: []
---

# നാദാപുരത്ത് കേന്ദ്രസേന ഇറങ്ങി; ഇന്ന് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തി

> **Lead Summary:** **നാദാപുരം : **നിയമസഭ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി നാദാപുരത്ത് കേന്ദ്രസേന ഇറങ്ങി. ഇന്ന് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തി.

## Article Content

**നാദാപുരം : **നിയമസഭ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി നാദാപുരത്ത് കേന്ദ്രസേന ഇറങ്ങി. ഇന്ന് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തി.

ഒറീസയിൽ നിന്നുള്ള ബിഎസ്എഫിൻ്റെ ഒരു കമ്പനി സേനയാണ് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തിയത്. റൂട്ട് മാർച്ചിൽ കേന്ദ്രസേനങ്ങള്‍, നാദാപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ, സ്ട്രൈറ്റിങ് ഫോഴ്സിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

റൂട്ട് മാർച്ചിന് നാദാപുരം ഡിവൈഎസ്പി പ്രവീൺകുമാർ കെ ജി, ബിഎസ്എഫ് അസിസ്റ്റൻറ് കമാണ്ടന്റ് രാജിബീർ എന്നിവർ നേതൃത്വം നൽകി. ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാദാപുരം മേഖലയിൽ ഉണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് കേന്ദ്രസേന നാദാപുരത്ത് എത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346877/route-march-held-from-kallachi-to-nadapuram-today)