---
title: "രത്നേഷിൻ്റെ മരണം പൊലീസ് ഇന്ന് ബന്ധുക്കളുടെ മൊഴിയെടുക്കും "
english_title: "Ratnesh's death: Police will take statements from relatives today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34688/ratneshs-death-police-will-take-statements-from-relatives-today"
published_at: "2022-03-30T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243c064d8b59_rathnesh    .jpg"
keywords: []
---

# രത്നേഷിൻ്റെ മരണം പൊലീസ് ഇന്ന് ബന്ധുക്കളുടെ മൊഴിയെടുക്കും 

> **Lead Summary:** **നാദാപുരം : **കല്ലുമ്മലിൽ പ്രണയനിയുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയ രത്നേഷിൻ്റെ മരണത്തിൽ പൊലീസ് ഇന്ന് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും.

## Article Content

**നാദാപുരം : **കല്ലുമ്മലിൽ പ്രണയനിയുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയ രത്നേഷിൻ്റെ മരണത്തിൽ പൊലീസ് ഇന്ന് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും.

ഇന്നലെ ഫോറൻസിക്ക് സംഘവും ഡോഗ് സ്ക്വോഡും സംഭവസ്ഥലത്ത് എത്തി തെളിവെടുത്തിരുന്നു. യുവതിയുടെ വീട്ടുകാരുടെ പരാതിയിലാണ് വളയം പൊലീസ് കേസെടുത്തിട്ടുള്ളത്. യുവതിയും സഹോദരനും അമ്മയും ഉൾപ്പെടെ ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

***

ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് ജാതിയേരി കല്ലുമ്മലിലെ പൊൻമ്പറ്റ രത്നേഷ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ബുധനാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

വീടിന് അരക്കിലോ മീറ്റർ അകലെയുള്ള യുവതിയുടെ വീട്ടിലെത്തിയാണ് രത്നേഷ് തീക്കൊളുത്തി മരിച്ചത്. യുവതിയെ ഇയാൾ ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തതായും പിന്നീട് യുവതി പിൻമാറി കൂത്തുപറമ്പ് സ്വദേശിയുമായി വിവാഹം നിശ്ച്ചയിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

യുവതിയെ തനിക്കൊപ്പം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രത്നേഷ് കഴിഞ്ഞ ആഴ്ച്ച യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ഭീക്ഷണി ഉയർത്തിയതായും അയൽവാസികൾ പറയുന്നു. ഇതേ തുടർന്ന് യുവതി രത്നേഷിനെതിരെ വളയം പൊലീസിൽ പരാതിപ്പെട്ടിരുന്നു.

രത്നേഷിൻ്റെ ശബ്ദ സന്ദേശത്തിൻ്റെ പൂർണ രൂപം ഇങ്ങനെ**

> **
** "നമ്മുടെ തിറയുടെ സന്തോഷത്തിനിടയിൽ ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നതിൽ സങ്കടമുണ്ട്. എങ്കിലും ചെയ്യാതിരിക്കാൻ പറ്റാത്തതിനാലാണ് സ്വകാര്യ കാര്യങ്ങൾ പങ്ക് വെക്കുന്നത്. ഇന്ന് കഥകളൊക്കെ മാറി, മാനസികമായി എന്നെ വല്ലാതെ തകർത്തുകളഞ്ഞു. *

*അടുത്ത തിറക്ക് ഞാൻ ഏട്ടൻ്റെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞു വാക്കു തന്നിട്ടുണ്ട് എൻ്റെ ......(പേര് ഞങ്ങൾ ഒഴിവാക്കുന്നു.) ഇന്നെന്നെ തള്ളി പറഞ്ഞിരിക്കുന്നു .മറ്റ് പലരുടെയും താല്പര്യങ്ങൾക്ക് വേണ്ടി. കൂട്ടത്തോടെ ഞങ്ങൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അവളെ കൊണ്ട് എന്നെ തള്ളി പറയിപ്പിച്ചു.കേസും കൊടുപ്പിച്ചു.*

*
*

* *

*മുന്നോട്ടുള്ള യാത്രയിൽ ഇനിക്ക് മരണത്തിൻ്റെ മുന്നിലാണ്.അമ്മയെന്നുള്ള ഒറ്റക്കാര്യത്താലാണ് ഇപ്പോൾ ജീവനും കൊണ്ട് നിൽക്കുന്നത്. എന്താകുമെന്ന് അറിയില്ല. _ _ വിട്ട് കൊണ്ട് ഇനിക്ക് ഒരു നിമിഷം മുന്നോട്ട് പോകാനാവില്ല.അത് കൊണ്ട് സങ്കടത്തോടെയാണ് ഈ പോസ്റ്റ് എല്ലാവരും എന്നോട് ക്ഷമിക്കുക .ഞാൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടോ തട്ടി കൊണ്ട് പോയിട്ടോ കല്യാണം കഴിച്ചതല്ല.*

*
*

> * ആമുഖത്തുള്ള സന്തോഷം കണ്ടാൽ നിങ്ങൾക്ക് ഒരോരുത്തർക്കും മനസ്സിലാകുമായിരിക്കും അവൾ എത്ര സന്തോഷത്തിലായിരുന്നുവെന്ന് .ഇന്ന് അവളുടെ സന്തോഷം, മുഖം കണ്ടാൽ നിങ്ങൾക്കറിയാം ഒരു ഭ്രാന്തിയെ പോലെയായിട്ടുണ്ട് ആ കുട്ടി. അത് ഇവരുടെ താല്പര്യം കൊണ്ട് മാത്രം പിടിച്ച് വലിച്ച് കൊണ്ട് പോയി ചെയ്യിക്കുന്നതാണ്. ഇന്നെന്നെ തള്ളി പറയുന്നുണ്ടെങ്കിലും അവരുടെ പാവം മനസ്സ് കൊണ്ടാവാം, തള്ളി പറഞ്ഞു എന്നത് സത്യമാണ് " *

വിവാഹ ഫോട്ടോകളും സ്വകാര്യ ഫോട്ടോകൾക്കുമൊപ്പമാണ് യുവാവ് ശബ്ദ സന്ദേശം പ്രദേശവാസികൾ അംഗമായ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇക്കഴിഞ്ഞ മാസം കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34688/ratneshs-death-police-will-take-statements-from-relatives-today)