---
title: "ഗണേഷ് കുമാർ രാജിവെയ്ക്കണം; പാറക്കടവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ എസ് ആർ ടി സി ബസ് തടഞ്ഞു "
english_title: "Youth Congress workers blocked a KSRTC bus in Parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346884/youth-congress-workers-blocked-a-ksrtc-bus-in-parakkadavu"
published_at: "2026-03-10T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b02e1336ff4_ganesh.jpg"
keywords: []
---

# ഗണേഷ് കുമാർ രാജിവെയ്ക്കണം; പാറക്കടവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ എസ് ആർ ടി സി ബസ് തടഞ്ഞു 

> **Lead Summary:** **നാദാപുരം : **ആരോപണ വിധേയനായ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെക്യാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറക്കടവ് ടൗണിൽ കെഎസ്ആർടിസി ബസ് തടഞ്ഞു.

## Article Content

**നാദാപുരം : **ആരോപണ വിധേയനായ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെക്യാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറക്കടവ് ടൗണിൽ കെഎസ്ആർടിസി ബസ് തടഞ്ഞു.

യൂത്ത് കോൺഗ്രസ് ചെക്യാട് മണ്ഡലം പ്രസിഡന്റ് അഖിൽ സി പി , കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് മോഹനൻ പാറക്കടവ് , കെ കെ എച്ച് നിസാർ , കെ കെ അബൂബക്കർ ഹാജി, സുധീർ കല്ലിൽ , നിസാർ ഒതയോത്ത് , മുബഷിർ പി , അബ്ദുള്ള മുണ്ടോടി , മുസ്തഫ കെ കെ , മുഹമ്മദ് കൊയിലോത്ത്, മഞ്ജു വി കെ , അനില എന്നിവർ നേതൃത്വം നൽകി. വളയം പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ നീക്കം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346884/youth-congress-workers-blocked-a-ksrtc-bus-in-parakkadavu)