---
title: "'എൽ.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുടർ ഭരണത്തിന് ശക്തി പകരും '-  എം.കെ ഭാസ്കരൻ "
english_title: "'The development work carried out by the LDF will strengthen the future administration' - MKBhaskaran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346886/the-development-work-carried-out-by-the-ldf-will-strengthen-the-future-administration-mkbhaskaran"
published_at: "2026-03-10T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0300405d1e_rjd.jpg"
keywords: []
---

# 'എൽ.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുടർ ഭരണത്തിന് ശക്തി പകരും '-  എം.കെ ഭാസ്കരൻ 

> **Lead Summary:** **നാദാപുരം: **എൽ ഡി എഫ് സർക്കാർ നടത്തിയ എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ കേരളത്തിൽ തുടർ ഭരണത്തിന് ശക്തിപകരുമെന്ന് ആർ.ജെ.ഡി. ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ പ്രസ്താവിച്ചു.

## Article Content

**നാദാപുരം: **എൽ ഡി എഫ് സർക്കാർ നടത്തിയ എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ കേരളത്തിൽ തുടർ ഭരണത്തിന് ശക്തിപകരുമെന്ന് ആർ.ജെ.ഡി. ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ പ്രസ്താവിച്ചു.

സാമൂഹ്യക്ഷേമ രംഗത്തും വികസന രംഗത്തും ഏറ്റവും മികച്ച പ്രവർത്തനങ്ങളാണ് ഇടതുമുന്നണി സർക്കാർ നടത്തിയതെന്നും അതാണ് മാധ്യമ സർവ്വേകളിൽ സർക്കാർ വിരുദ്ധ വികാരമില്ലന്ന യാഥാർത്ഥ്യം പുറത്ത് വരുന്നതെന്നും ഭാസ്കരൻ പറഞ്ഞു.

ആർ.ജെ.ഡി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ നാദാപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ഇ.കെ സജിത്ത്കുമാർ , ജില്ലാ ട്രഷറർ എം.കെ മൊയ്തു, ജില്ലാ കമ്മറ്റിയംഗം പി.എം നാണു,ആർ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി കെ.രജീഷ്,മണ്ഡലം കമ്മറ്റി ഭാരവാഹികളായ കെ.വി നാസർ, വി.കെ പവിത്രൻ ,എം.ബാലരാജ് ,എടച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ടി. പ്രകാശൻ, ആർ.ജെ.ഡി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് മാരായ ഗംഗാധരൻ പാച്ചാക്കര , ടി.രാമകൃഷ്ണൻ, കെ.സി കൃഷ്ണൻ , ആർ.വൈ.ജെ.ഡി. മണ്ഡലം പ്രസിഡണ്ട് അമൽ കോമത്ത്,പി.കെ അശോകൻ , ടി.കെ ബാലൻ എന്നിവർ പ്രസംഗിച്ചു.

ആർ.ജെ.ഡി തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികൾ എം.കെ മൊയ്തു, പി എം നാണു രക്ഷാധികാരികൾ, ഇ കെ.സജിത്ത്കുമാർ - ചെയർമാൻ, വത്സരാജ് മണലാട്ട് - ജന.കൺവീനർ, കെ.വി നാസർ - ട്രഷറർ , എം. ബാലരാജ് - വൈസ് ചെയർമാൻ, വി.കെ പവിത്രൻ ,കെ രജീഷ് - ജോയന്റ് കൺവീനർ മാർ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346886/the-development-work-carried-out-by-the-ldf-will-strengthen-the-future-administration-mkbhaskaran)