---
title: "രണ്ട് മലയോര റോഡുകൾ; കുളങ്ങരത്ത്-നമ്പിത്താൻകുണ്ട് -വാളൂക്ക്-വിലങ്ങാട് റോഡ് ഉദ്‌ഘാടനം ചെയ്തു "
english_title: "Inauguration of Kulangarath-Nambithankundu-Valook-Vilangad road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346960/inauguration-of-kulangarath-nambithankundu-valook-vilangad-road"
published_at: "2026-03-11T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0f8fbe4d5f_nada1.jpg"
keywords: []
---

# രണ്ട് മലയോര റോഡുകൾ; കുളങ്ങരത്ത്-നമ്പിത്താൻകുണ്ട് -വാളൂക്ക്-വിലങ്ങാട് റോഡ് ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം: [ **കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കുളങ്ങരത്ത്-നമ്പിത്താൻകുണ്ട് -വാളൂക്ക്-വിലങ്ങാട് റോഡിന്റെ ഉദ്‌ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി.

## Article Content

**നാദാപുരം: [ **കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കുളങ്ങരത്ത്-നമ്പിത്താൻകുണ്ട് -വാളൂക്ക്-വിലങ്ങാട് റോഡിന്റെ ഉദ്‌ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി.

നാദാപുരം നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന 16.5 കിലോമീറ്റർ റോഡിൻ്റെ പ്രവൃത്തിയാണ് പൂർത്തീകരിച്ചത്.

ചടങ്ങിൽ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന മണ്ണൂർ, ജില്ലാ പഞ്ചായത്ത് മെമ്പമാരായ സി.എം യശോദ, രാധിക ചിറയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സരിതാ മുരളി, ടി വത്സല, എം.എം റോയ് മാസ്റ്റർ, എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ പി രജീന, പി ബി ബൈജു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346960/inauguration-of-kulangarath-nambithankundu-valook-vilangad-road)