---
title: "തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ; നാദാപുരം നിയോജക മണ്ഡലം കൺവൻഷൻ നടന്നു"
english_title: "Nadapuram Constituency Convention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347204/nadapuram-constituency-convention"
published_at: "2026-03-12T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b25cbfbeb0d_nada1.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ; നാദാപുരം നിയോജക മണ്ഡലം കൺവൻഷൻ നടന്നു

> **Lead Summary:** **നാദാപുരം: [ **വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ആർജെഡി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ആർജെഡി ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ആർജെഡി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ആർജെഡി ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡൻ്റ് വത്സരാജ് മണലാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി ജില്ലാ-സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും സംഘടനാപരമായ ഒരുക്കങ്ങളും കൺവൻഷൻ ചർച്ച ചെയ്തു.

ജില്ലാ സെക്രട്ടറി ഇ.കെ. സജിത്ത്‌കുമാർ, ട്രഷറർ എം.കെ. മൊയ്തു, ജില്ലാ കമ്മിറ്റിയംഗം പി.എം. നാണു, ആർവൈജെഡി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രജീഷ് തുടങ്ങിയവർ സംസാരിച്ചു. കൂടാതെ കെ.വി. നാസർ, വി.കെ. പവിത്രൻ, എം. ബാലരാജ്, എടച്ചേരി പഞ്ചായത്ത് മെമ്പർ ടി. പ്രകാശൻ, ഗംഗാധരൻ പാച്ചാക്കര, ടി. രാമകൃഷ്ണൻ, കെ.സി. കൃഷ്ണൻ, അമൽ കോമത്ത്, പി.കെ. അശോകൻ, ടി.കെ. ബാലൻ എന്നിവർ യോഗത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പുതിയ ഭാരവാഹികളെയും കൺവൻഷൻ തിരഞ്ഞെടുത്തു. ഇ.കെ. സജിത്ത്‌കുമാർ (ചെയർമാൻ), എം. ബാലരാജ് (വൈസ് ചെയർമാൻ), വത്സരാജ് മണലാട്ട് (ജനറൽ കൺവീനർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

വി.കെ. പവിത്രൻ, കെ. രജീഷ് എന്നിവരെ ജോയിൻ്റ് കൺവീനർമാരായും കെ.വി. നാസറിനെ ട്രഷററായും നിശ്ചയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347204/nadapuram-constituency-convention)