---
title: "പെൺകരുത്ത്; തുണേരി ബ്ലോക്ക് വനിതാ കലോത്സവം നാദാപുരത്ത് നടന്നു"
english_title: "Tuneri Block Women's Art Festival held in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347210/tuneri-block-womens-art-festival-held-in-nadapuram"
published_at: "2026-03-12T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b26038e5c05_NADA2.jpg"
keywords: []
---

# പെൺകരുത്ത്; തുണേരി ബ്ലോക്ക് വനിതാ കലോത്സവം നാദാപുരത്ത് നടന്നു

> **Lead Summary:** **നാദാപുരം: [ **തുണേരി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'പെൺകരുത്ത്' ബ്ലോക്ക്തല വനിതാ കലോത്സവം നാദാപുരത്ത് ആവേശമായി.

## Article Content

**നാദാപുരം: [ **തുണേരി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'പെൺകരുത്ത്' ബ്ലോക്ക്തല വനിതാ കലോത്സവം നാദാപുരത്ത് ആവേശമായി.

സ്ത്രീകളുടെ സർഗ്ഗാത്മകമായ കഴിവുകൾ പുറത്തെടുക്കാൻ വേദിയൊരുക്കിയ ഈ പരിപാടി വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് നടന്നത്. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് നിർവഹിച്ചു.

വളയം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകൾ തങ്ങളുടെ കലാവിരുതുകൾ പ്രകടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ചർച്ചകളിലും ചടങ്ങുകളിലും ജനപ്രതിനിധികളായ ഷിമ വള്ളിൽ, ടി.പി. പുരുഷു, പി. ഷാഹിന, കെ.കെ. ഹർഷിദ്, ബെനില സത്യൻ, എം. നികേഷ്, ടി. അജിത, കെ. ബീന എന്നിവരും സി.ഡി.പി.ഒ ചിൻമയ് എസ്. ആനന്ദും സംബന്ധിച്ച് സംസാരിച്ചു.

വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ കലോത്സവം വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് ഏറെ ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347210/tuneri-block-womens-art-festival-held-in-nadapuram)