---
title: "കാർഷിക മേഖലയ്ക്ക് കരുത്തേകാൻ നാദാപുരം പഞ്ചായത്ത്; പോത്തുകുട്ടി വിതരണം നടത്തി"
english_title: "Nadapuram Panchayat distributed baby goats"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347225/nadapuram-panchayat-distributed-baby-goats"
published_at: "2026-03-12T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b26e1322806_nada6.jpg"
keywords: []
---

# കാർഷിക മേഖലയ്ക്ക് കരുത്തേകാൻ നാദാപുരം പഞ്ചായത്ത്; പോത്തുകുട്ടി വിതരണം നടത്തി

> **Lead Summary:** **നാദാപുരം: [ **നാദാപുരം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്കും ഗുണഭോക്താക്കൾക്കുമായി പോത്തുകുട്ടി വിതരണം നടത്തി. തദ്ദേശീയമായ കാർഷിക മേഖലയെയും മൃഗസംരക്ഷണത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നിർവഹിച്ചു.

## Article Content

**നാദാപുരം: [ **നാദാപുരം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്കും ഗുണഭോക്താക്കൾക്കുമായി പോത്തുകുട്ടി വിതരണം നടത്തി. തദ്ദേശീയമായ കാർഷിക മേഖലയെയും മൃഗസംരക്ഷണത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. റംല ടീച്ചർ, വി. അബ്ദുൽ ജലീൽ, ജയലക്ഷ്‌മി ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വെറ്റിനറി ഡോക്ടർ രജിത്ത്, പഞ്ചായത്ത് മെമ്പർമാരായ അബ്ബാസ് കണേക്കൽ, സുമയ്യ ജാബിർ, ആയിഷ ഗഫൂർ, കരീം വലിയ കണ്ണോത്ത് എന്നിവരും ചടങ്ങിൽ സംസാരിക്കുകയും പദ്ധതിയുടെ ഗുണഫലങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

കാർഷിക മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് നടപ്പിലാക്കിയ ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347225/nadapuram-panchayat-distributed-baby-goats)