---
title: "നാദാപുരം പഞ്ചായത്തിൽ 2.82 കോടിയുടെ വായ്പാ വിതരണം; കുടുംബശ്രീ ശാക്തീകരണത്തിന് പുത്തൻ ഉണർവ്"
english_title: "Kudumbashree loan disbursement of Rs. 2.82 crore in Nadapuram Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347391/kudumbashree-loan-disbursement-of-rs-282-crore-in-nadapuram-panchayat"
published_at: "2026-03-13T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b39c68499bb_nada1.jpg"
keywords: []
---

# നാദാപുരം പഞ്ചായത്തിൽ 2.82 കോടിയുടെ വായ്പാ വിതരണം; കുടുംബശ്രീ ശാക്തീകരണത്തിന് പുത്തൻ ഉണർവ്

> **Lead Summary:** **നാദാപുരം: [ **നാദാപുരം പഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് പിന്നോക്ക വികസന കോർപ്പറേഷൻ 2 കോടി 82 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു.

## Article Content

**നാദാപുരം: [ **നാദാപുരം പഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് പിന്നോക്ക വികസന കോർപ്പറേഷൻ 2 കോടി 82 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു.

പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആകെ 42 അയൽക്കൂട്ടങ്ങൾക്കാണ് ഈ വായ്പാ സഹായം ലഭിച്ചത്.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റംല അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളായ പി.വി. ജയലക്ഷ്മി, വി. അബ്ദുൽ ജലീൽ, സി.വി. ഇബ്രാഹിം, സൗമ്യ നെല്ലിയുള്ളത്തിൽ, കെ.ടി.കെ. സവിത, റോഷ്‌ന പിലാക്കാട്ട് എന്നിവർ സംസാരിച്ചു.

പിന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടർ വി.പി. കുഞ്ഞികൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ ആർ. ഗിരിജ എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ കെ.എം. ചന്ദ്രി സ്വാഗതപ്രസംഗം നടത്തി.

കുടുംബശ്രീ പ്രവർത്തകരുടെ സംരംഭങ്ങൾക്കും മറ്റ് ക്ഷേമപ്രവർത്തനങ്ങൾക്കും ഈ തുക വലിയ മുതൽക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347391/kudumbashree-loan-disbursement-of-rs-282-crore-in-nadapuram-panchayat)