---
title: "വികസന കാഹളം ; എൽഡിഎഫ് മലയോര ഹൈവേ ജാഥ ശ്രദ്ധേയമായി"
english_title: "Development trumpet; LDF's hilly highway march was notable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347538/development-trumpet-ldfs-hilly-highway-march-was-notable"
published_at: "2026-03-13T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b432fc01d37_16.jpg"
keywords: []
---

# വികസന കാഹളം ; എൽഡിഎഫ് മലയോര ഹൈവേ ജാഥ ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം :** ഒന്നര പതിറ്റാണ്ട് കാലം നാദാപുരത്തിൻ്റെ വികസന സാരഥിയായ ഇകെ വിജയൻ എംഎൽഎ ഇനി നാടിനെ നയിക്കാൻ നിയുക്തമായ അഡ്വ പി വസന്തം ഉൾപ്പെടെ ഇടതുപക്ഷ നേതാക്കളും ബഹുജനങ്ങളും അണിനിരന്നു.വികസന കാഹളം മുഴക്കിയ എൽഡിഎഫ് മലയോര ഹൈവേ ജാഥ ശ്രദ്ധേയമായി.

## Article Content

**നാദാപുരം :** ഒന്നര പതിറ്റാണ്ട് കാലം നാദാപുരത്തിൻ്റെ വികസന സാരഥിയായ ഇകെ വിജയൻ എംഎൽഎ ഇനി നാടിനെ നയിക്കാൻ നിയുക്തമായ അഡ്വ പി വസന്തം ഉൾപ്പെടെ ഇടതുപക്ഷ നേതാക്കളും ബഹുജനങ്ങളും അണിനിരന്നു.വികസന കാഹളം മുഴക്കിയ എൽഡിഎഫ് മലയോര ഹൈവേ ജാഥ ശ്രദ്ധേയമായി.

ഇടതുപക്ഷ ജനാധിപത്യമുന്നണി നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മലയോര ജാഥയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. ഇ കെ വിജയൻ എംഎൽഎ നേതൃത്വം നൽകിയ ജാഥ വിലങ്ങാട് നിന്നും ആരംഭിച്ച വഴിയോരങ്ങളിൽ ആവേശജ്ജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുള്ളൻകുന്നിൽ സമാപിച്ചു.

മലയോര ജനതയുടെ ചിരകാല അഭിലാഷമായിരുന്ന മലയോര ഹൈവേ യാഥാർത്യമാക്കാൻ നൂറുകോടിയോളം രൂപയാണ് സർക്കാർ ചിലവഴിച്ചത്.വിലങ്ങാട് പുല്ലുവാ മുതൽ തൊട്ടിൽപാലം വരെ നീളുന്ന 28 കിലോമീറ്റർ നീളമുള്ള മലയോര ഹൈവേയുടെ നിർമ്മാണത്തി അവസാനഘട്ടത്തിലാണ്.

നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിന് പേരാണ് ബൈക്കുകളിൽ മലയോരജാതയിൽ പങ്കാളികളായത്. വിലങ്ങാട് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക ജാഥ ലീഡർ ഇ കെ വിജയൻ എംഎൽഎക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. രാജു അലക്സ് അധ്യക്ഷനായി.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പി വസന്തം , സിപിഐ എം ജില്ലാ സെക്രട്ടറിറ്റ് അംഗം പി പി ചാത്തു,എ മോഹൻദാസ് , രജീന്ദ്രൻ കപ്പള്ളി, സമദ് നരിപ്പറ്റ , വി കെ പവിത്രൻ ബോബി മൂക്കൻ തോട്ടം , എ എം റഷീദ്, ബിജു കായക്കൊടി ,പ്രേംരാജ് കായക്കൊടി എന്നിവർ സംസാരിച്ചു. എൻ പി വാസു സ്വാഗതം പറഞ്ഞു.

വാളാംതോട് കരുകുളം,പുഴമൂല,പുതുക്കയം കുളിക്കുന്ന്,മുടിക്കൽ ,മുളളമ്പത്ത്, വള്ളിത്തറ, കണയംകോട് കായക്കൊടി എള്ളിക്കാംപാറ,പുന്നത്തോട്ടം ,പാലോളി മാവിലപ്പാടി ,പൂക്കാട് തൊട്ടിൽപ്പാലം, പഞ്ചായത്ത് മുക്ക് ,ഹാജിയാർ മുക്ക് , തൂവാട്ടപൊയിൽ എന്നിവിടങ്ങളിൽ ജാഥക്ക് ഉജ്വല വരവേൽപ്പ് നൽകി.മുള്ളൻകുന്നിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347538/development-trumpet-ldfs-hilly-highway-march-was-notable)