---
title: "പുത്തൻ പാത; നാദാപുരത്ത് പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് നാടിന് സമർപ്പിച്ചു"
english_title: "Puthenpally-Kalluvalappil road dedicated to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347643/puthenpally-kalluvalappil-road-dedicated-to-the-nation"
published_at: "2026-03-14T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b50ec82578d_nada7.jpg"
keywords: []
---

# പുത്തൻ പാത; നാദാപുരത്ത് പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **ഗ്രാമപഞ്ചായത്തിലെ 23-ാം വാർഡിൽ നവീകരണം പൂർത്തിയാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് നാടിന് സമർപ്പിച്ചു. ഇൻ്റർലോക്ക് പാകി മനോഹരമായി നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നിർവ്വഹിച്ചു.

## Article Content

**നാദാപുരം: [ **ഗ്രാമപഞ്ചായത്തിലെ 23-ാം വാർഡിൽ നവീകരണം പൂർത്തിയാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് നാടിന് സമർപ്പിച്ചു. ഇൻ്റർലോക്ക് പാകി മനോഹരമായി നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. കെ.എം രഘുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും വലിയ ആവേശത്തോടെയാണ് പങ്കെടുത്തത്. പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ നിർമ്മിക്കപ്പെട്ട റോഡുകളിലൊന്നാണിതെന്ന പ്രത്യേകതയുമുണ്ട്.

ഉദ്ഘാടന ചടങ്ങിന് അനുബന്ധമായി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ വി.വി. മുഹമ്മദലി, ബംഗ്ലത്ത് മുഹമ്മദ്, കെ.ജി. അസീസ്, കെ.എം. അഷ്റഫ്, ഏറത്ത് ഇക്ബാൽ, കണക്കൽ അബ്ബാസ്, ഹാരിസ് മാതോട്ടത്തിൽ, അസീസ് തെരുവത്ത്, നൗഫൽ കെ.കെ., കരയത്ത് ഹമീദ് ഹാജി, നാസർ കുറുവമ്പത്ത്, കെ.ജി. ലത്തീഫ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

റോഡ് നവീകരണത്തിന്റെ സന്തോഷം പങ്കുവെക്കുന്നതിനായി പ്രദേശത്തെ വ്യാപാരികളുടെ സഹകരണത്തോടെ വിപുലമായ സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, പോലീസുദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, വ്യാപാരികൾ, നാട്ടുകാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ നോമ്പുതുറയിൽ പങ്കുചേർന്നു.

നവീകരിച്ച റോഡ് പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്ന സന്തോഷത്തിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347643/puthenpally-kalluvalappil-road-dedicated-to-the-nation)