---
title: "കാരുണ്യ മാതൃക; 90 ഡയാലിസിസ്നുള്ള ഫണ്ട് കൈമാറി കല്ലുമ്മൽ വനിതാ ലീഗ്"
english_title: "Kallummal Women's League hands over funds for 90 dialysis patients"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347757/kallummal-womens-league-hands-over-funds-for-90-dialysis-patients"
published_at: "2026-03-14T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b59311a9937_18.jpg"
keywords: []
---

# കാരുണ്യ മാതൃക; 90 ഡയാലിസിസ്നുള്ള ഫണ്ട് കൈമാറി കല്ലുമ്മൽ വനിതാ ലീഗ്

> **Lead Summary:** **പാറക്കടവ് : **ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് കല്ലുമ്മൽ ശാഖാ വനിതാ ലീഗ് കമ്മിറ്റി തൊണ്ണൂർ ഡയാലിസിസ് ചെയ്യുവാനുള്ള ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ ഡയാലിസിസ് ട്രസ്റ്റ് ട്രഷറർ അഹമ്മദ് പുന്നക്കലിന് കൈമാറി .

## Article Content

**പാറക്കടവ് : **ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് കല്ലുമ്മൽ ശാഖാ വനിതാ ലീഗ് കമ്മിറ്റി തൊണ്ണൂർ ഡയാലിസിസ് ചെയ്യുവാനുള്ള ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ ഡയാലിസിസ് ട്രസ്റ്റ് ട്രഷറർ അഹമ്മദ് പുന്നക്കലിന് കൈമാറി .

ഡയാലിസിസ് സെന്ററിന്റെ ആരംഭം മുതൽ കൂടെ നിൽക്കുന്ന വനിതാ ലീഗ് വാർഡ് കമ്മിറ്റി മുൻ വർഷങ്ങളിലേക്കാൾ ഇരട്ടി തുകയാണ് സെന്ററിന് കൈമാറിയത്.ട്രസ്റ്റ് ഓഫീസിൽ നടന്ന കൈമാറ്റ ചടങ്ങിൽ വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് നാസിയ അഹമ്മദ് അധ്യക്ഷതവഹിച്ചു ജ.സെക്രട്ടറി ആരിഫ പറമ്പത്ത പീടികയിൽ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുറുവയിൽ,വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ആമിന ടീച്ചർ,കോർഡിനേറ്റർ ഷഫീക് പള്ളിക്കൽ ,വാർഡ് ഭാരവാഹികളായ സക്കീന ഇല്ലത്ത്,ഷംസീറ പി പി,അഫ്സത്ത് സഫീർ ഇല്ലത്ത്,ഡയാലിസിസ് സെന്റർ മാനേജർ അജ്നാസ് എൻ കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347757/kallummal-womens-league-hands-over-funds-for-90-dialysis-patients)