---
title: "പുഴക്കായി നാടിറങ്ങി; തുരത്താം മാലിന്യത്തെ വീണ്ടെടുക്കാം കൂടലായി പുഴയെ"
english_title: "The locals cleaned the river by building a hut near the Valayam kallunira."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347776/the-locals-cleaned-the-river-by-building-a-hut-near-the-valayam-kallunira"
published_at: "2026-03-15T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b61c90571c5_river.jpg"
keywords: []
---

# പുഴക്കായി നാടിറങ്ങി; തുരത്താം മാലിന്യത്തെ വീണ്ടെടുക്കാം കൂടലായി പുഴയെ

> **Lead Summary:** **വളയം: '**തുരത്താം മാലിന്യത്തെ വീണ്ടെടുക്കാം' എന്ന സന്ദേശവുമായി വളയം കല്ലുനിരയ്ക്ക് അടുത്തെ കൂടലായി പുഴയെ നാട്ടുകാർ ശുചീകരിച്ചു.

## Article Content

**വളയം: '**തുരത്താം മാലിന്യത്തെ വീണ്ടെടുക്കാം' എന്ന സന്ദേശവുമായി വളയം കല്ലുനിരയ്ക്ക് അടുത്തെ കൂടലായി പുഴയെ നാട്ടുകാർ ശുചീകരിച്ചു.

സിപിഐഎം നേതൃത്വത്തിൽ നടന്ന കൂടലായി പുഴ ശുചീകരണം സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി അംഗവും തൂണേരി ബ്ലോക്ക് പ്രസിഡണ്ട് കെ പി പ്രതീഷ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സിപിഐഎം കാലിക്കുളംബ് ബ്രാഞ്ച് സെക്രട്ടറി കെ കെ പ്രമോദ് സ്വാഗതവും സിപിഐഎം കല്ലുനിര ലോക്കൽ സെക്രട്ടറി സഖാവ് എ കെ രവീന്ദ്രൻ അധ്യക്ഷതയും വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം വി കെ രവി , വി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്ത്രീകളടക്കം നൂറോളം പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347776/the-locals-cleaned-the-river-by-building-a-hut-near-the-valayam-kallunira)