---
title: "ജലവിതരണം മുടങ്ങി; നാദാപുരത്ത് കേബിൾ പ്രവൃത്തിക്കിടെ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടു"
english_title: "Water supply disrupted after pipe bursts during cable work in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347815/water-supply-disrupted-after-pipe-bursts-during-cable-work-in-nadapuram"
published_at: "2026-03-15T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b650f4119ba_nada2.jpg"
keywords: []
---

# ജലവിതരണം മുടങ്ങി; നാദാപുരത്ത് കേബിൾ പ്രവൃത്തിക്കിടെ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടു

> **Lead Summary:** **നാദാപുരം: [** ടൗണിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വിവിധയിടങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു. രജിസ്ട്രാർ ഓഫീസിന് സമീപം സ്വകാര്യ കേബിളിനായി കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്.

## Article Content

**നാദാപുരം: [** ടൗണിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വിവിധയിടങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു. രജിസ്ട്രാർ ഓഫീസിന് സമീപം സ്വകാര്യ കേബിളിനായി കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്.

എന്നാൽ റോഡിൽ കുഴിയെടുത്തു പരിശോധിച്ചിട്ടും എവിടെയാണ് ചോർച്ചയെന്ന് കൃത്യമായി കണ്ടെത്താൻ കഴിയാത്തത് അധികൃതരെ കുഴപ്പിക്കുകയാണ്. ഇടുങ്ങിയ റോഡിലെ ഈ അറ്റകുറ്റപ്പണി ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്.

പെരുന്നാൾ വിപണി സജീവമായ വേളയിൽ അനുഭവപ്പെടുന്ന ഈ തിരക്ക് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്. ആംബുലൻസ് അടക്കമുള്ള അടിയന്തര വാഹനങ്ങൾ പോലും ഈ കുരുക്കിൽ അകപ്പെടുന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനൊപ്പം യാത്രാതടസ്സം കൂടി വർധിച്ചതോടെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347815/water-supply-disrupted-after-pipe-bursts-during-cable-work-in-nadapuram)