---
title: "പരിഹാരം വേണം; പാചകവാതക ക്ഷാമം പരിഹരിക്കാൻ സർക്കാരുകൾ ഇടപെടണമെന്ന് നക്ഷത്ര ജനശ്രീ കൺവൻഷൻ"
english_title: "Nakshatra Janashree Convention calls for government intervention to resolve cooking gas shortage-new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347826/nakshatra-janashree-convention-calls-for-government-intervention-to-resolve-cooking-gas-shortage-new"
published_at: "2026-03-15T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b65bc5848b3_555.jpg"
keywords: []
---

# പരിഹാരം വേണം; പാചകവാതക ക്ഷാമം പരിഹരിക്കാൻ സർക്കാരുകൾ ഇടപെടണമെന്ന് നക്ഷത്ര ജനശ്രീ കൺവൻഷൻ

> **Lead Summary:** **അരൂർ: [** പാചകവാതക ക്ഷാമം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് നക്ഷത്ര ജനശ്രീ കൺവൻഷൻ ആവശ്യപ്പെട്ടു. വിപണിയിൽ കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് വീട്ടമ്മമാരെ ബുദ്ധിമുട്ടിക്കുന്ന നടപടിയെ യോഗം രൂക്ഷമായി വിമർശിച്ചു.

## Article Content

**അരൂർ: [** പാചകവാതക ക്ഷാമം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് നക്ഷത്ര ജനശ്രീ കൺവൻഷൻ ആവശ്യപ്പെട്ടു. വിപണിയിൽ കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് വീട്ടമ്മമാരെ ബുദ്ധിമുട്ടിക്കുന്ന നടപടിയെ യോഗം രൂക്ഷമായി വിമർശിച്ചു.

എൻ.കെ. ശ്രീവിദ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി. ശ്രീലതയെ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ കെ. ദീപ, അജിത അരൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347826/nakshatra-janashree-convention-calls-for-government-intervention-to-resolve-cooking-gas-shortage-new)